കോട്ടയം: ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ജില്ലയിലെ ഒൻപത് അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസർമാരുടെ സ്റ്റാഫുകൾക്കായുള്ള രണ്ടാംഘട്ട പരിശീലനം കളക്‌ട്രേറ്റ് കോൺഫറൻസ് ഹാളിൽ നടന്നു. 62 ഉദ്യോഗസ്ഥർ പങ്കെടുത്തു. ട്രെയിനിംഗ് നോഡൽ ഓഫീസർ നിജു കുര്യൻ, തഹസിൽദാർമാരായ എം. അരുൺ, എബി എബ്രഹാം എന്നിവരുടെ
Advertisements
നേതൃത്വത്തിലാണ് ക്ലാസ്സുകൾ സംഘടിപ്പിച്ചത്.ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രം, വി.വി.പാറ്റ് തുടങ്ങിയവയുടെ ഉപയോഗം, കാൻഡിഡേറ്റ് സെറ്റിംഗ് എന്നിവ വിവരിച്ചു. മാസ്റ്റർ ട്രെയിനർ എം.ആർ.ജയകുമാർ ക്ലാസ്സുകൾ നയിച്ചു.