ലഹരി ഉപയോഗിച്ച്‌ പ്രശ്നങ്ങളുണ്ടാക്കുന്നവരെ കസ്റ്റഡിയിലെടുക്കുമ്ബോള്‍ നേരിട്ട് സ്റ്റേഷനിലേക്ക് കൊണ്ടുപോകരുതെന്ന് ഡിജിപി ; ലഹരിക്കേസുകളിൽ കർശന നിർദേശം ഇങ്ങനെ

കൊച്ചി : ലഹരി ഉപയോഗിച്ച്‌ പ്രശ്നങ്ങളുണ്ടാക്കുന്നവരെ കസ്റ്റഡിയിലെടുക്കുമ്ബോള്‍ നേരിട്ട് സ്റ്റേഷനിലേക്ക് കൊണ്ടുപോകരുതെന്ന് ഡി.ജി.പിയുടെ സർക്കുലർ.ഇത്തരക്കാരെ എസ്.എച്ച്‌.ഒ ഉടൻ ആശുപത്രിയിലെത്തിക്കണം. ഡോക്ടർ ആരോഗ്യനില വിലയിരുത്തണം. ജില്ലകളില്‍നിന്നുള്ള നിർദ്ദേശങ്ങള്‍ പരിഗണിച്ച്‌ പൊലീസ് ആസ്ഥാനത്തെ എ.ഐ.ജി തയ്യാറാക്കിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് പുതിയ സർക്കുലർ. ഡോക്ടർമാർ പ്രത്യേക നിർദ്ദേശം നല്‍കുന്ന സാഹചര്യങ്ങളില്‍ ഒഴികെ കസ്റ്റഡിയിലുള്ള വ്യക്തിയെ ആശുപത്രിയില്‍ സ്വതന്ത്രമായി പെരുമാറാൻ അനുവദിക്കരുത്. കസ്റ്റഡിയിലുള്ള വ്യക്തിയെ ആശുപത്രിയിലെത്തിച്ചശേഷം നടപടിക്രമങ്ങള്‍ പൂർത്തിയാക്കാതെ മടങ്ങരുത്. കസ്റ്റഡിയിലുള്ളവരെ വൈദ്യപരിശോധനയ്ക്കെത്തിക്കുമ്ബോള്‍ പ്രതി ലഹരിമരുന്ന് ഉപയോഗിച്ചിട്ടുണ്ടോയെന്നും അക്രമാസക്തനാകാനിടയുണ്ടോയെന്നും മുൻകൂട്ടി കണ്ടെത്തണമെന്നതടക്കം മാർഗനിർദ്ദേശങ്ങള്‍ നേരത്തേ പുറത്തിറക്കിയിരുന്നു.

Advertisements

കസ്റ്റഡിയിലുള്ളയാളുടെ പക്കല്‍ ആയുധമില്ലെന്ന് ഉറപ്പാക്കണം. ശരീരത്തിലോ വസ്ത്രത്തിലോ ആയുധം, ലഹരിമരുന്ന്, മദ്യം, വിഷം എന്നിവ ഒളിപ്പിച്ചിട്ടില്ലെന്ന് ഉറപ്പാക്കണം. അക്രമാസക്തനാകുമെന്ന് സംശയമുണ്ടെങ്കില്‍ അക്കാര്യം ഡോക്ടർമാരെ അറിയിക്കണം. അക്രമാസക്തനായാല്‍ പൊലീസ് ഉടൻ ഇടപെടണം. കൊട്ടാരക്കര താലൂക്കാശുപത്രിയില്‍ പൊലീസ് വൈദ്യപരിശോധനയ്ക്കെത്തിച്ചയാള്‍ ഡോക്ടറെ കുത്തിക്കൊന്ന സംഭവം ഏറെ വിമർശനങ്ങള്‍ക്കിടയാക്കിയിരുന്നു. മജിസ്ട്രേട്ടിനു മുന്നില്‍ ഹാജരാക്കുമ്ബോള്‍, ആ ജുഡിഷ്യല്‍ ഓഫീസറില്‍നിന്നു പ്രത്യേക നിർദ്ദേശം ലഭിക്കാതെ കൈയില്‍ വിലങ്ങ് വയ്ക്കരുത്. പൊലീസ് നടപടി വീഡിയോയില്‍ ചിത്രീകരിക്കണം. ആക്രമണ സ്വഭാവം പ്രകടിപ്പിക്കുന്ന വ്യക്തിയെ കീഴടക്കുമ്ബോള്‍ പൊലീസ് ഉദ്യോഗസ്ഥർ സുസജ്ജരായിരിക്കണം. ആല്‍ക്കോമീറ്റർ, കൈവിലങ്ങുകള്‍, ഹെല്‍മെറ്റുകള്‍, കലാപ കവചങ്ങള്‍ എന്നിവ കരുതണം. വ്യക്തിയുടെ പരുക്കുകള്‍, ആരോഗ്യനില, മാനസികനില, അപകടസാദ്ധ്യത എന്നിവ ഉള്‍പ്പെടെ ആശുപത്രി അധികൃതരെയും ഡോക്ടറെയും മുൻകൂട്ടി അറിയിക്കണം.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.