പാലക്കാട് :പാലക്കാട് ആലത്തൂര്‍ പോലീസ് സ്റ്റേഷനില്‍ യുവാവ് തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചു.പാലക്കാട് കാവശ്ശേരി സ്വദേശി രാജേഷ് എന്ന യുവാവാണ് ആത്മഹത്യക്ക് ശ്രമിച്ചത്.ഇന്ന് ഉച്ചക്ക് ഒന്നരയോടെയാണ് സംഭവം.ഗുരുതരമായി പൊള്ളലേറ്റ ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.രാജേഷ് ശല്യപ്പെടുത്തുന്നുവെന്ന് കാണിച്ച് വിവാഹിതയായ യുവതി പൊലിസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു.പരാതി ഒത്തുതീര്‍പ്പാക്കി മടങ്ങിയതിനു പിന്നാലെ മണ്ണണ്ണയില്‍ കുളിച്ച് തിരിച്ചെത്തിയ രാജേഷ് പൊലിസ് സ്റ്റേഷനുമുന്നില്വച്ച് തീകൊളുത്തുകയായിരുന്നുവെന്ന് പൊലിസ് പറഞ്ഞു.
Advertisements