മെഡിക്കൽ കോളേജിൽ
ആശുപത്രിയിൽ നിന്നും
ജാഗ്രതാ ലൈവ്
പ്രത്യേക ലേഖകൻ
കോട്ടയം: മെഡിക്കൽ കോളേജ് ആസുപത്രിയിലെ ഗൈനക്കോളജി വിഭാഗത്തിൽ നിന്നും മോഷണം പോയ കുട്ടിയെ കണ്ടെത്തി. മെഡിക്കൽ കോളേജ് ആശുപത്രിയ്ക്കു സമീപത്തെ ഫ്‌ളോറൽ പാർക്ക് ഹോട്ടലിനുള്ളിൽ നിന്നാണ് കുട്ടിയെയും തട്ടിക്കൊണ്ടു പോയ സ്ത്രീയെയും, ഇവരുടെ ഒപ്പമുണ്ടായിരുന്ന എട്ടു വയസുകാരനെയും, കണ്ടെത്തിയത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കുട്ടിയെ കാണാതായതിനെ തുടർന്നു പൊലീസ് സംഘം പ്രദേശത്താകെ അരിച്ച് പെറുക്കുകയായിരുന്നു. ഇതിനിടെയാണ് കുട്ടിയെയുമായി യുവതി ഒരു ഓട്ടോറിക്ഷയിൽ കയറാനെത്തിയത്. സംശയം തോന്നിയ ഓട്ടോ ഡ്രൈവർ ചോദ്യം ചെയ്യാനൊരുങ്ങിയതോടെ ഇവർ ഫ്‌ളോറൽ പാർക്ക് ഹോട്ടലിനുള്ളിലേയ്ക്കു ഓടിക്കയറുകയായിരുന്നു. തുടർന്നു, ഗാന്ധിനഗർ പൊലീസ് സംഘം സ്ഥലത്ത് എത്തി. ഇവരെ ഹോട്ടലിനുള്ളിൽ നിന്നും കസ്റ്റഡിയിൽ എടുത്തു.
ഇടുക്കി സ്വദേശികളുടെ നവജാത ശിശുവിനെയാണ് നഴ്‌സിന്റെ വേഷം ധരിച്ചെത്തിയ സ്ത്രീ വ്യാഴാഴ്ച വൈകിട്ട് മൂന്നു മണിയോടെ തട്ടിയെടുത്തത്. ആശുപത്രിയിലെ അതീവ സുരക്ഷിത മേഖലയായ ഗൈനക്കോളജി വാർഡിൽ ന്ിന്നും കുട്ടിയെ തട്ടിയെടുത്തത് ആശങ്കയ്ക്കും ഇടയാക്കിയിരുന്നു. ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ എത്തിയ നഴ്‌സിന്റെ വേഷം ധരിച്ചെത്തിയ സ്ത്രീ ഇടുക്കി സ്വദേശികളോട് കുട്ടിയെ ചികിത്സയ്ക്കായി ആവശ്യപ്പെടുകയായിരുന്നു. നഴ്‌സാണ് എന്ന ധാരണയിൽ കുട്ടിയെ ഇവർക്ക് മാതാപിതാക്കൾ കൈമാറി. കുറച്ചധികം സമയം കഴിഞ്ഞിട്ടും കുട്ടിയെയുമായി ഇവർ തിരികെ എത്താതെ വന്നതോടെയാണ് ബന്ധുക്കൾ നഴ്‌സിംങ് ജീവനക്കാരെ സമീപിച്ചത്.
എന്നാൽ, തങ്ങൾ ആരും തന്നെ കുട്ടിയെ ഏറ്റെടുക്കാൻ എത്തിയിട്ടില്ലെന്ന് അധികൃതർ അറിയിച്ചതോടെ ആശങ്കയായി. തുടർന്നു നടത്തിയ പരിശോധനയിലാണ് കുട്ടിയെ മോഷ്ടിച്ചെടുത്താണ് എന്നു കണ്ടെത്തിയത്. ഇതോടെ വിവരം ഗാന്ധിനഗർ പൊലീസിൽ അറിയിച്ചു. സംഭവം അറിഞ്ഞ് ഗാന്ധിനഗർ പൊലീസ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിയിട്ടുണ്ട്. ആശുപത്രിയിലും പരിസര പ്രദേശത്തും കുട്ടിയെ കണ്ടെത്തുന്നതിനായി തിരച്ചിൽ നടത്തി. തുടർന്നു പൊലീസ് വിശദാംശങ്ങൾ അടക്കം പുറത്തു വിട്ടതോടെയാണ് ഇവരെ കണ്ടെത്താൻ സാധിച്ചത്.