തിരുവല്ല :
കഥകളിയിലെ 24 അടിസ്ഥാന ഹസ്ത മുദ്രകൾ, മുദ്രാനാമങ്ങൾ തെറ്റാതെ 26 സെക്കന്റ് 5 മില്ലി സെക്കന്റ് കൊണ്ട് അവതരിപ്പിച്ച് ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സ് കരസ്ഥമാക്കി കുറ്റൂർ വെൺപാല സ്വദേശി 6 വയസ്സുകാരി അവന്തിക ജെ കൃഷ്ണയ്ക്ക് യൂത്ത് കോൺഗ്രസ് വെൺപാല രാജീവ് ഗാന്ധി യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ബ്ലോക്ക് പഞ്ചായത്ത് അംഗം വിശാഖ് വെൺപാല മൊമെന്റോ നൽകി ആദരിച്ചു. നിയോജകമണ്ഡലം പ്രസിഡന്റ് അഭിലാഷ് വെട്ടിക്കാടൻ, ഭാരവാഹികളായ ടോണി ഇട്ടി, വിനീത് വെൺപാല, അഖിൽ ചിറയിൽ, മോൻസി വെൺപാല എന്നിവർ പങ്കെടുത്തു.
Advertisements