തിരുവനന്തപുരം: തലസ്ഥാനത്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഇൻസ്റ്റാഗ്രാം വഴിപരിചപ്പെട്ട ശേഷം തട്ടിക്കൊണ്ടുപോയ കേസിൽ പ്രതി അറസ്റ്റിൽ. വെള്ളറട, അമ്പൂരിയിൽ ആണ് സംഭവം. കേസിൽ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ കള്ളിക്കാട്, മൈലക്കര സ്വദേശി ശ്രീരാജ് 21 നെയാണ് വെള്ളറട പൊലീസ് അറസ്റ്റു ചെയ്തത്. കഴിഞ്ഞ ദിവസം രാവിലെയാണ് വീട്ടിൽ ഉറങ്ങിക്കിടന്ന 14 വയസ്സുള്ള പെൺകുട്ടിയെ കാണാതായത്.
തുർടന്ന് രക്ഷിതാക്കളും, ബന്ധുക്കളും ബന്ധുവീടുകളിലും പരിസരപ്രദേശങ്ങളിലും അന്വേഷിച്ചെങ്കിലും കുട്ടിയെ കണ്ടെത്താൻ കഴിഞ്ഞില്ലതുടർന്ന് മാതാപിതാക്കൾ വെള്ളറട പൊലീസിൽ പരാതി നൽകിയിരുന്നു. ഇതോടെ വെള്ളറട പൊലീസ് കേസെടുത്ത് അന്വേഷണം ഊർജ്ജിതമാക്കി. തമിഴ്നാട്ടിലും കേരളത്തിലും വ്യാപക തിരച്ചിലിനിടയിലാണ് പെൺകുട്ടി പല സ്ഥലങ്ങളിൽ കഴിഞ്ഞ ദിവസം ഒരു യുവാവിനൊപ്പം എത്തിയാതായി പൊലീസ് കണ്ടെത്തിയത്. തുടർന്ന് രാത്രിയോടെ പൊലീസ് കള്ളിക്കാട്, മൈലക്കര സ്വദേശിയായ ശ്രീരാജിന്റെ വീട്ടിൽ നിന്നും പെൺകുട്ടിയെ കണ്ടെത്തുകയായിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ചോദ്യം ചെയ്യലിലാണ് യുവാവ് ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട ശേഷം പെൺകുട്ടിയെ പ്രാലോഭിപ്പിച്ച് കഴിഞ്ഞ ദിവസം വെളുപ്പിന് തട്ടികൊണ്ടു പോയതാമെന്ന് കണ്ടെത്തിയത്. ശ്രീരാജ് പെൺകുട്ടികളെ ഇൻസ്റ്റാഗ്രാം വഴിപരിചയപ്പെട്ട ശേഷം പല വാഗ്ദാനങ്ങൾ നൽകി പീഡിപ്പിക്കുക പതിവാണെന്നാണ് പൊലീസ് പറയുന്നത്. ഒരു പോക്സോ കേസിലും പ്രതിയാണ് ശ്രീരാജെന്ന് പൊലീസ് വ്യക്തമാക്കി. മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.