പള്ളിക്കത്തോട് സർക്കാർ ഐ.ടി.ഐ.യിൽ ഗസ്റ്റ് ഇൻസ്ട്രക്ടർ ഒഴിവ്

പള്ളിക്കത്തോട് : പള്ളിക്കത്തോട് സർക്കാർ ഐ.ടി.ഐ.യിൽ ഡി/സിവിൽ, ഫുഡ് ആൻഡ് ബിവറേജസ് സർവീസ് അസിസ്റ്റന്റ് ട്രേഡുകളിലെ ഗസ്റ്റ് ഇൻസ്ട്രക്ടർമാരുടെ ഒഴിവിലേക്ക് അഭിമുഖം നടത്തുന്നു. ബന്ധപ്പെട്ട ട്രേഡുകളിൽ ഡിഗ്രി/ഡിപ്ലോമ അല്ലെങ്കിൽ എൻ.ടി.സി. യും മൂന്നു വർഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കിൽ എൻ.എ.സി.യും രണ്ടു വർഷത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യത.

Advertisements

വേതനം: മാസം പരമാവധി 24000 രൂപ. നിശ്ചിതയോഗ്യതയുള്ള ഉദ്യോഗാർഥികൾ അസൽ സർട്ടിഫിക്കറ്റുകൾ, പകർപ്പുകൾ സഹിതം ജനുവരി 11 ന് രാവിലെ 10 ന് പ്രിൻസിപ്പലിന്റെ ഓഫീസിൽ എത്തണം. വിശദവിവരത്തിന് ഫോൺ: 0481-2551062.

Hot Topics

Related Articles