കാട്ടാക്കട : പ്രായപൂർത്തിയാകാത്ത മദ്രസ വിദ്യാർഥിനിയെ ലൈംഗികമായി ഉപദ്രവിച്ച കേസിലെ പ്രതിയായ മദ്രസാധ്യാപകന് വിവിധ വകുപ്പുകളിൽ ആയി 16 വർഷം കഠിന തടവും 60,000 പിഴയും വിധിച്ചു. നെടുമങ്ങാട് താലൂക്കിലെ കരകുളം ചെക്കക്കോണം, അഴിക്കോട്, മലയത്ത് പണയിൽ സജീന മൻസിൽ മുഹമ്മദ് തൗഫീഖ് (27) ആണ് കാട്ടാക്കട അതിവേഗ പോക്സോ കോടതി കോടതി ജഡ്ജി എസ് രമേഷ് കുമാർ വിധിച്ചത്.
പിഴ തുകയിൽ നിന്നും 50,000 രൂപ അതിജീവിതയ്ക്കും നൽകണം. പിഴ ഒടുക്കിയില്ലെങ്കിൽ 9 മാസം അധിക കഠിനതടവ് കൂടി അനുഭവിക്കണമെന്ന് വിധി ന്യായത്തിൽ പറയുന്നു. 2019 ലാണ് കേസ് ആസ്പദമായ സംഭവം. സമീപത്തുള്ള അറബിക് സ്കൂളിൽ അറബി പഠനത്തിനായി എത്തിയ എട്ടു വയസുകാരിയെ ക്ലാസിനകത്തു വച്ച് പ്രതി മറ്റാരും കാണാതെ പീഡിപ്പിക്കുകയായിരുന്നു. വിവരം പുറത്ത് പറയരുതെന്നും, പുറത്ത് പറഞ്ഞാൽ അതിജീവിതയുടെ അമ്മയോട് വിവരങ്ങൾ പറയുമെന്നും പറഞ്ഞ് പ്രതി ഭീഷണിപ്പെടുത്തിയിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പേടി കാരണം കുട്ടി ആരോടും പറഞ്ഞില്ല. പലതവണകളിൽ പ്രതി ഉപദ്രവിച്ചതായും കുട്ടി കോടതിയിൽ മൊഴി നൽകി. മകളുടെ സ്വഭാവത്തിലും പെരുമാറ്റത്തിലും സംശയം തോന്നിയ മാതാവ് ബന്ധുവിനോട് വിളിച്ച് പ്രതിയെ കുറിച്ച് വിവരം തിരക്കി. അപ്പോഴാണ് കുട്ടി മാതാവിനോട് വിവരങ്ങളെല്ലാം പറയുന്നത്. തുടർന്ന് വിളപ്പിശാല പൊലീസിൽ പരാതി നൽകുകയും കേസെടുക്കുകയും ആയിരുന്നു.
പ്രോസിക്യൂഷൻ വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ കൂട്ടാൻ അഡ്വ. ഡി.ആർ പ്രമോദ് കോടതിയിൽ ഹാജരായി. അന്നത്തെ വിളപ്പിൽശാല സബ് ഇൻസ്പെക്ടർ ആയിരുന്ന ഷിബു.വി ആണ് അന്വേഷണം പൂർത്തിയാക്കി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷൻ ഭാഗത്തുനിന്നും 16 സാക്ഷികളെ വിസ്തരിക്കുകയും 18 രേഖകൾ ഹാജരാക്കുകയും ചെയ്തു.