കോട്ടയം: പാറത്തോട് കെ.എസ്.ഇ.ബി ഓഫിസ് ആക്രമിക്കുകയും അസി.എൻജിനീയറെ ആക്രമിക്കുകയും ചെയ്ത കേസിൽ പ്രതികളെ കോടതി വെറുതെ വിട്ടു. പ്രതികളായ ജെറിഷ്, തസ്ലിം, അക്ബർ, അയൂബ് എന്നിവരെയാണ് കാഞ്ഞിരപ്പള്ളി ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി വെറുതെ വിട്ടത്. കോട്ടയം കെ.എസ്.ഇ.ബി പാറത്തോട് ഓഫിസിൽ അതിക്രമിച്ചു കയറി അക്രമം നടത്തിയെന്ന കേസിൽ 2018 മെയ് 21 നാണ് ഇവർക്കെതിരെ കേസെടുത്തത്. പാറത്തോട് കെ.എസ്.ഇബി ഓഫിസിൽ കല്ലെറിഞ്ഞും, ചെടിച്ചട്ടി തല്ലിത്തകർത്തും അസി.എൻജിനീയറെ അക്രമിച്ചും ഭീഷണിപ്പെടുത്തിയതായാണ് പരാതി ഉയർന്നിരിക്കുന്നത്. ഈ പ്രദേശത്ത് സ്ഥിരമായി വൈദ്യുത മുടങ്ങുന്നതായി പരാതി ഉയർന്നരുന്നു. ഇത് കെ.എസ്.ഇ.ബി അധികൃതരുടെ അനാസ്ഥമൂലമാണ് എന്ന് ആരോപിച്ചാണ് ആക്രമണം ഉണ്ടായതെന്നാണ് ആരോപിച്ച് കേസ് രജിസ്റ്റർ ചെയ്തത്. കോതിയിൽ പ്രോസിക്യൂഷൻ ആറ് സാക്ഷികളും രേഖകളും ഹാജരാക്കി. പ്രോസിക്യൂഷൻ ആരോപിക്കുന്ന കുറ്റങ്ങൾ തെളിയിക്കാൻ സാധിക്കാതെ വന്നതോടെയാണ് പ്രതികളെ വെറുതെ വിട്ടത്. പ്രതികൾക്കായി അഡ്വ.ഷാമോൻ ഷാജി കോടതിയിൽ ഹാജരായി.