രാഷ്ട്രീയ ജനതാദൾ (RJD) ഇനി കേരള ഡമോക്രാറ്റിക് പാർട്ടി (KDP) യിൽ ചേർന്ന് പ്രവർത്തിക്കും

കോട്ടയം : കഴിഞ്ഞ ഇരുപതുവർഷമായി ജനതാദൾ പ്രസ്‌താനത്തിൽ വിവിധസ്ഥാനങ്ങൾ വഹിച്ചവരായ ഞങ്ങൾ പാർട്ടിയുടെ സംസ്ഥാന ജില്ലാ നേതൃത്വങ്ങളുടെ തെറ്റായ പ്രവർത്തന രീതികളിലും, ഇടതുമുന്നണി RJD യോട് കാണിക്കുന്ന കടുത്ത അവഗണനയെ യഥാസമയം പ്രതിരോധിക്കാൻ കാണിക്കുന്ന നിസംഗതയിലും പ്രതിഷേധിച്ച് മാണി സി കാപ്പൻ എംഎൽഎ നേതൃത്വം നൽകുന്നതും ശ്രീ സലിം പി മാത്യു സംസ്ഥാന പ്രസിഡൻ്റുമായ കേരള ഡമോക്രാറ്റിക് പാർട്ടി (KDP) യിൽ ചേർന്ന് പ്രവർത്തിക്കുവാൻ തീരുമാനിച്ചു.എൽ ഡി എഫിൽ എം എൽ എ ഉള്ള ഘടകകക്ഷിയായിട്ടും, മറ്റ് കക്ഷികൾക്കെല്ലാം മന്ത്രിസ്ഥാനം നൽകിയപ്പോഴും വർഷങ്ങളായി എൽ ഡി എഫിൽ നിൽക്കുന്ന RJD യെ തഴഞ്ഞത് കേരള ത്തിലെ പ്രവർത്തകർക്ക് ഉൾക്കൊള്ളാൻ കഴിയുന്നില്ല.ഈ പാർലമെൻ്റ് തിരഞ്ഞെടുപ്പിൽ അർഹതപ്പെട്ട ഒരു സീറ്റുപോലും നൽകാൻ എൽ ഡിഎഫ് നേതൃത്വം തയ്യാറായില്ല. എം എൽ എമാരുടെ എണ്ണം കുറവാണെങ്കിലും ജനപി‌ന്തുണയുടെ കാര്യത്തിൽ എൽ ഡി എഫി ലെ മൂന്നാം കക്ഷിയാണ് RJD. നാലാം കക്ഷിയായ കേരള കോൺഗ്രസ് (എം) ന് കോട്ടയത്ത് സീറ്റു നൽകിയപ്പോഴും പാർട്ടി ശക്തികേന്ദ്രങ്ങളായ വടകരയോ, കോഴിക്കോടോ സീറ്റം ചോദിച്ചു വാങ്ങാൻ നിലവിലുള്ള RJD നേതൃത്വം ദയനീയമായി പരാജയപ്പെട്ടു.സമീപ ദിവസങ്ങളിൽ മറ്റ് ജില്ലകളിൽ നിന്നും ഭാരവാഹികളും പ്രവർത്തകരും രാജിവെച്ച് പുറത്ത് വരും, കോട്ടയത്ത് യു ഡി എഫ് സ്ഥാനാർത്ഥി ഫ്രാൻസിസ് ജോർജിൻ്റെ വിജയത്ത് നുവേണ്ടിയുള്ള പ്രവർത്തനങ്ങളിൽ സജീവമാകുമെന്നും അറിയിച്ചു.സമാന ചിന്താഗതിക്കാരായ ജില്ലയിലെ RJD പ്രവർത്തകരുടെ യോഗം ഉടൻ വിളിച്ച് ചേർക്കുമെന്നും അവർ അറിയിച്ചു. പത്രസമ്മേളനത്തിൽ സോണി കുട്ടംപേരൂർ. (യുവജനതാദൾ സംസ്ഥാന കമ്മറ്റിയംഗം) അജി വേണുഗോപാൽ (RJD ജില്ലാ സെക്രട്ടറി) എന്നിവർ പങ്കെടുത്തു.

Advertisements

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.