കുറവിലങ്ങാട്: മേടപ്പുലരിയുടെ വരവറിയിച്ച് ഗ്രാമങ്ങളിലും നഗരങ്ങളിലും കണിക്കൊന്നകള്‍ പൂത്തു. ഫലമൂലാദികള്‍ക്കൊപ്പം മഞ്ഞയില്‍ ഏഴഴക് വിരിയിക്കുന്ന കൊന്നപ്പൂവുകൂടി ഉള്‍പ്പെടുമ്പോളാണ് മലയാളിയുടെ വിഷുക്കണി പൂര്‍ണ്ണമാകുകയുള്ളു. വിഷുപ്പുലരിക്കും വളരെ മുമ്പെതന്നെ കണിക്കൊന്നകള്‍ ഗ്രാമങ്ങളില്‍ കാഴ്ച്ചയുടെ വര്‍ണ്ണവസന്തമൊരുക്കുകയാണ്. ചൂടേറുന്നതിന്റെ സൂചനയാണ് മേടപ്പുലരിക്കും മുമ്പെ വിരിഞ്ഞ് വിതറിയ കൊന്നപ്പൂവ് നല്‍കുന്നത്. വിഷുപ്പുലരിക്കും ഏറെ മുമ്പെ കണിക്കൊന്നകള്‍ നാടെങ്ങും വര്‍ണ്ണവസന്തമൊരുക്കുകയാണ്. ഇക്കുറി വിഷുവിന് ആഴ്ചകള്‍ക്ക് മുന്‍പ് തന്നെ നാടെങ്ങും കണിക്കൊന്നകള്‍ പൂത്തുലഞ്ഞു.
Advertisements