ഏറ്റുമാനൂർ : ഓട്ടോറിക്ഷ ഡ്രൈവർ അതിരമ്പുഴ സ്വദേശി അരുണിനാണ് പരിക്കേറ്റതെന്നാണ് പോലീസ് നൽകുന്ന വിവരം.ഏറ്റുമാനൂർ എറണാകുളം റൂട്ടിൽ തവളക്കുഴി പെട്രോൾ പമ്പിന് സമീപം ബുധനാഴ്ച വൈകുന്നേരം 6 മണിയോടെയാണ് അപകടം ഉണ്ടായത്.എറണാകുളം ഭാഗത്ത് നിന്ന് വരികയായിരുന്ന ഓട്ടോറിക്ഷയും എതിർ ദിശയിൽ എത്തിയ കാറും ആണ് കൂട്ടിയിടിച്ചത് ഇടിയുടെ ആഘാതത്തിൽ ഓട്ടോറിക്ഷ തകിടം മറിഞ്ഞു അപകടത്തിൽ കാലുകൾക്ക് ഗുരുതരമായി പരിക്കേറ്റ ഓട്ടോറിക്ഷ ഡ്രൈവറെ നാട്ടുകാരും ഹൈവേ പോലീസും ചേർന്നാണ് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചത് അപകടത്തിൽ രണ്ട് വാഹനങ്ങൾക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.ഏറ്റുമാനൂർ പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.ഏറ്റുമാനൂർ തവളക്കുഴിയിൽ പോലീസിന്റെയും മോട്ടോർ വാഹന വകുപ്പിന്റെയും ക്യാമറകൾ സ്ഥാപിച്ചിരിക്കുന്നതിന് മുന്നിലാണ് അപകടം ഉണ്ടായത്.