ചരിത്രപ്രസിദ്ധമായ ശാന്തി റാണി കാത്തോലിക്കാ ദേവാലയത്തിൽ ത്രിപുര ഗവർണർ ഇന്ദ്രസേന റെഡി നുള്ളു നേരിട്ടെത്തി ദുഃഖവെള്ളി ദിന ചടങ്ങുകളിൽ പങ്കെടുത്തു.ഗവർണർ ഉച്ചയ്ക്ക് 12 മണി യോട് കൂടി ദേവാലയത്തിൽ എത്തുകയും ചടങ്ങുകളിൽ പങ്കെടുക്കുകയും ആയിരുന്നു.മണിപ്പൂർ അടക്കമുള്ള നോർത്ത് ഈസ്റ്റ് മേഖലയിൽ സംഘർഷം നടക്കുന്ന സാഹചര്യത്തിലാണ് ഒരു സംസ്ഥാനത്തിന്റെ ഗവർണർ നേരിട്ടെത്തി ദുഃഖവെള്ളി ദിന ചടങ്ങുകളിൽ പങ്കെടുത്തത്. മലയാളി വൈദികനായ ഫാ ലീനസ് ഉതിമറ്റത്തിൽ വി സ യുടെ നേതൃത്വത്തിലാണ് ദുഃഖവെള്ളി ദിന ചടങ്ങുകൾനടന്നത്. ഏറെ ആശങ്കകൾ നിലനിന്നിരുന്ന സമയത്ത് ഗവർണർ എത്തിയത് ഏറെ ആശ്വാസകരമായിരിക്കുകയാണ്.ശാന്തി റാണി കാതൊലിക്കാ ദേവാലയം മരിയം നഗറിലാണ് സ്ഥിതിചെയ്യുന്നത്.അഗർത്തല രൂപതയിലെ ആദ്യത്തെ ഇടവക ദേവാലയം കൂടിയാണിത്.സർക്കാരിൻറെ നേതൃത്വത്തിലുള്ളതും ജാതി മതഭേദമന്യേ എല്ലാ മനുഷ്യരും ഇവിടെ എത്തുകയും മെഴുകുതിരികൾ കത്തിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യുന്ന ഒരു പതിവ് ഇവിടെയുണ്ട്. അതുകൊണ്ട് അതു ഉദ്ഘാടനം ചെയ്യുവാനായി കഴിഞ്ഞ രണ്ടു വർഷങ്ങളിൽ ത്രിപുര മുഖ്യമന്ത്രി മാരാണ് വന്നിട്ടുള്ളത്.