തിരിഞ്ഞാലും മറിഞ്ഞാലും എല്ലാം സെല്‍ഫി എടുത്ത് ഫെയ്സ്ബുക്കിലും ഇന്‍സ്റ്റഗ്രാമിലും വാട്സ്ആപ്പിലും പങ്കുവെക്കുന്ന രീതി മിക്ക ആളുകളിലുമുണ്ട്.എന്നാല്‍ യാദൃച്ഛികമായി എടുത്ത ഒരു സെല്‍ഫി 33കാരിയായ യുവതിയുടെ ജീവന് രക്ഷിച്ചതിന്റെ വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തു വരുന്നത്.
അമേരിക്കയിലെ ഹഡ്സണ്‍ സ്വദേശിയായ മേഗൻ ട്രൗട് വൈൻ ന്യൂയോർക്കിലേക്ക് പോകുന്നതിനിടെ ബന്ധുവിനൊപ്പം എടുത്ത ഒരു സെല്‍ഫിയാണ് നിർണായകമായത്. ചിത്രത്തില്‍ തന്റെ ഒരു കണ്ണ് തൂങ്ങിനില്‍ക്കുന്നതായി ശ്രദ്ധയില്‍ പെട്ടു. സംശയം തോന്നി ഒരു ന്യൂറോളിസ്റ്റിനെ സമീപിച്ചു. എംആർഐ സ്കാൻ ചെയ്തപ്പോള്‍ മെനിഞ്ചിയോമ എന്ന തരം മുഴ തലച്ചോറില്‍ കണ്ടെത്തി. മുഴ ത്രീവ്രമായി വളർന്ന് അടിയന്തര ചികിത്സ വേണ്ട അവസ്ഥയിലായിരുന്നെന്ന് ഡോക്ടർമാർ അറിയിച്ചു. ആ സമയങ്ങളില്‍ താൻ ഓർമ്മക്കുറവ് തുടങ്ങിയ വൈജ്ഞാനിക വെല്ലുവിളികള്‍ നേരിട്ടിരുന്നതായി മേഗല്‍ പറയുന്നു. തുടർന്ന് ശസ്ത്രക്രിയയിലൂടെ മുഴ നീക്കം ചെയ്യുകയും ചെയ്തു. റേഡിയേഷന് തെറാപ്പി ഉള്‍പ്പെടെയുള്ള ചികിത്സകള്‍ക്കും മേഗന് വിധേയയായി. കുറച്ച് നാളുകള്‍ക്ക് ശേഷം ഗ്ലിയോമ എന്ന മുഴയും മേഗന്റെ തലയില്‍ കണ്ടെത്തി.