എം.സി റോഡിൽ കുറിച്ചിയിൽ വാഹനാപകടം : നിയന്ത്രണം വിട്ട കാർ മിനി ലോറി ഇടിച്ച് മറിച്ചു; രണ്ടു ബൈക്കുകളിൽ ഇടിച്ച കാർ നിന്നത് ബേക്കറി തകർത്ത്

കുറിച്ചിയിൽ നിന്നും
ജാഗ്രതാ ന്യൂസ് ലൈവ്
പ്രത്യേക ലേഖകൻ

Advertisements

കോട്ടയം : എം.സി റോഡിൽ നിയന്ത്രണം വിട്ട കാർ മിനി ലോറിയിലും ബൈക്കുകളിലും ബേക്കറിയിലും ഇടിച്ചു. അപകടത്തിൽ ആർക്കും സാരമായി പരിക്കേറ്റില്ലെങ്കിലും ടയറുമായി എത്തിയ മിനി ലോറി മറിഞ്ഞു. രണ്ടു ബൈക്കുകൾ പൂർണമായും , ബേക്കറിയുടെ മുൻ ഭാഗവും അപകടത്തിൽ തകർന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെ കുറിച്ചിയിലായിരുന്നു സംഭവം. കോട്ടയത്ത് നിന്നു ചങ്ങനാശേരിയിലേയ്ക്ക് പോകുകയായിരുന്ന കാർ നിയന്ത്രണം വിട്ട് ആദ്യം മിനി ലോറിയിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ലോറി റോഡിൽ മറിഞ്ഞു. ഈ സമയം വെട്ടിച്ച് മാറ്റിയ കാർ എതിർ ദിശയിൽ നിന്നും എത്തിയ ബൈക്കിൽ ഇടിച്ചു.

ഇതേ തുടർന്ന് വെട്ടിച്ച് മാറ്റിയ കാർ ബേക്കറിയിലേയ്ക്ക് പാഞ്ഞ് കയറുകയായിരുന്നു. ബേക്കറിയുടെ മുൻ ഭാഗം പൂർണമായും അപകടത്തിൽ തകർന്നു. നാട്ടുകാർ വിവരം അറിയിച്ചത് അനുസരിച്ച് ചിങ്ങവനം പൊലീസ് സ്ഥലത്ത് എത്തി. തുടർന്നാണ് ഗതാഗത തടസം പരിഹരിച്ചത്.

Hot Topics

Related Articles