കോട്ടയം ചിങ്ങവനത്ത് കഞ്ചാവ് മാഫിയയുടെ വിളയാട്ടം; വീട്ടമ്മയെ വീട് കയറി ആക്രമിച്ചു

കോട്ടയം: കോട്ടയത്ത് കഞ്ചാവ് മാഫിയ സംഘം വീട് കയറി വീട്ടമ്മയെ ആക്രമിച്ചു.പനച്ചിക്കാട് ഓട്ടകാഞ്ഞിരം അനിൽകുമാർ പിഎസ്സിന്റെ വസതിയിലാണ് കഞ്ചാവ് മാഫിയ സംഘം വീടുകയറി ആക്രമണം നടത്തിയത്. രാത്രി പന്ത്രണ്ടെമുക്കാലോടുകൂടി വീട് വളഞ്ഞ 8 പേരടങ്ങുന്ന അക്രമിസംഘം രണ്ട് കാറുകളിലും ഇരുചക്ര വാഹനങ്ങളുമായി വന്നാണ് ആക്രമണം നടത്തിയത്. അനിൽകുമാറിന്റെ ഭാര്യയും അംഗനവാടി അധ്യാപികയുമായ ശ്രീരേഖയെ വീട് ചവിട്ടി പൊളിച്ച് അകത്തു കയറി ആക്രമി സംഘം കമ്പി വടികൊണ്ട്  ശരീരത്തിലും കയ്യിലും അടിച്ച് പരിക്കേൽപ്പിച്ചു. പിടിച്ചു മാറ്റാൻ എത്തിയ ശ്രീരേഖയുടെ മകൻ അഖിലിനെ  ആക്രമസംഘം വീടിനകത്ത് സംഘം ചേർന്ന് അടിച്ചു പരിക്കേൽപ്പിക്കുകയും  ചെയ്തു. അഖിലിന്റെ ഒരു വയസ്സുള്ള മകൾ അശ്വികയുടെ ദേഹത്തേക്കാണ് ജനലിന്റെ കുപ്പി ചീളുകൾ വന്ന് പതിച്ചത്. വീടിനകത്ത് കയറിയ അക്രമസംഘം വീട്ടിലെ ടിവി ഫോട്ടോസ് ഡൈനിങ് ടേബിൾ സെറ്റി അടക്കം സർവ്വസാധനങ്ങളും നശിപ്പിച്ചു. ചോഴിയക്കാട് കദളിക്കാട് വീട്ടിൽ പൂപ്പട ജോസിന്റെ മകൻ സ്റ്റെഫിൻ ജോസ്. പനച്ചിക്കാട് പാവക്കുളം വീട്ടിൽ ജോസിന്റെ മകൻ ഡൽവിൻ ജോസ് എന്നിവരാണ് ആക്രമണത്തിന് നേതൃത്വം നൽകിയത്. അക്രമ സംഘത്തിൽ ഉണ്ടായിരുന്നു ഒമ്പതോളം പേരെ ഇന്നലെ രാത്രിയിൽ തന്നെ ചിങ്ങവനം പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

Advertisements

Hot Topics

Related Articles