കോട്ടയം : കേരളം നേരിട്ടു കൊണ്ടിരിക്കുന്നത് തുടർ ഭരണത്തിൻ്റെ ദുരന്തമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.യു ഡി എഫ് ഏറ്റുമാനൂർ നിയോജക മണ്ഡലം തൊഴിലാളി സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.പ്രകടനപത്രികയിൽ പറഞ്ഞ മിനിമം കൂലി പോലും കഴിഞ്ഞ എട്ട് വർഷമായി നടപ്പിലാക്കാൻ തയ്യാറാകാത്ത സംസ്ഥാന സർക്കാർ ജനങ്ങളെ ദുരന്തത്തിലേക്ക് തള്ളി വിടുകയാണ്. 52 ലക്ഷത്തോളം വരുന്ന ക്ഷേമ പെൻഷൻകാർക്ക് കഴിഞ്ഞ എട്ട് മാസമായി പെൻഷനില്ല. സർക്കാർ ജീവനക്കാർക്ക് ശമ്പളമില്ല. സപ്ലൈക്കോയിൽ സബ്സിഡി സാധനങ്ങളില്ല. കേരള ജനതയെ ഇല്ലായ്മകളുടെ പടുകുഴിയിലേക്ക് വീഴ്ത്തിയ ഭരണ ഭീകരത കേന്ദ്ര സർക്കാരിനേക്കാൾ ഒട്ടും വിഭിന്നമല്ല. ജനാധിപത്യം തന്നെ ഇല്ലാതാക്കാൻ ശ്രമിക്കുന്ന മോദി സർക്കാരും പിണറായി സർക്കാരും തമ്മിലുള്ള അന്തർധാര ശക്തമാണെന്നും ജനാധിപത്യ ഇന്ത്യയെ നിലനിർത്താൻ ഐക്യജനാധിപത്യ മുന്നണി സ്ഥാനാർഥികളെ തിരഞ്ഞെടുത്ത് പാർലമെൻറിലേക്ക് അയയ്ക്കണമെന്നും അദ്ദേഹം പറഞ്ഞു.ഐ.എൻ.റ്റി.യു.സി നിയോജക മണ്ഡലം പ്രസിഡണ്ട് അച്ചൻകുഞ്ഞ് ചെക്കോ ന്തയിൽ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.യു.ഡി.എഫ് കേന്ദ്ര ഇലക്ഷൻ കമ്മറ്റി ജനറൽ കൺവീനർ അഡ്വ.മോൻസ് ജോസഫ് എംഎൽഎ മുഖ്യ പ്രഭാഷണം നടത്തി.യുഡിഎഫ് സ്ഥാനാർഥി അഡ്വ.കെ ഫ്രാൻസിസ് ജോർജ്, കെ പി സി സി സെക്രട്ടറി ഫിലിപ്പ് ജോസഫ്, കേരള കോൺഗ്രസ് ഉന്നതാധികാര സമിതിയംഗങ്ങളായ അഡ്വ.പ്രിൻസ് ലൂക്കോസ്,അഡ്വ.ജയ്സൺ ജോസഫ്, അനിയൻ മാത്യു, അഡ്വ.ഗോപകുമാർ,തമ്പി ചന്ദ്രൻ ,പി .വി. മൈക്കിൾ, ബിനു ചെങ്ങളം, ടോമി പുളിമാൻ തുണ്ടം, നഗരസഭ ചെയർപേഴ്സൺ ലൗലി ജോർജ്, ബിജു കൂമ്പിക്കൻ, ബിജു വലിയ മല ,ആർപ്പൂക്കര തങ്കച്ചൻ, തോമസ് പുളിങ്ങാമ്പള്ളി, ടി എസ് രാജു, ചാണ്ടി മണലേൽ ,പി .വി ജോയി പൂവന്നിൽ കുന്നേൽ ,ഷാജു ഉദിച്ചുകുളങ്ങര എന്നിവർ ചടങ്ങിൽ പങ്കെടുത്തു.