നടന്നത് അരി മോഷണമോ? മാവിളങ്ങിലുള്ള താലൂക്ക് ഗോഡൗണിൽ കണ്ടെത്തിയത് 70.8 ടൺ ഭക്ഷ്യധാന്യങ്ങളുടെ കുറവ്; സമരവുമായി കോൺഗ്രസ്‌ പ്രവർത്തകർ രംഗത്ത്

കോട്ടയം : റേഷൻകടകൾ വഴി വിതരണം ചെയ്യാൻ സപ്ലൈകോ ഭക്ഷ്യഭദ്രതാ ഗോഡൗണിൽ (എൻ എഫ്എസ്എ) എത്തിച്ച ഭക്ഷ്യധാന്യങ്ങളിൽ വലിയ കുറവു കണ്ടെത്തി. മറ്റൊരു ഗോഡൗണിൽ ലക്ഷങ്ങൾ വിലയുള്ള ഭക്ഷ്യധാന്യങ്ങൾ വിതരണം ചെയ്യാതെ കെട്ടിക്കിടന്നു നശിച്ചതിനെപ്പറ്റി അന്വേഷണവും തുടങ്ങി. സിവിൽ സപ്ലൈസ് കോർപറേഷൻ്റെ മാവിളങ്ങിലുള്ള (ചിങ്ങവനം) താലൂക്ക് ഗോഡൗണിലാണ് 70.8 ടൺ ഭക്ഷ്യധാന്യങ്ങളുടെ കുറവു കണ്ടെത്തിയത്. ആഭ്യന്തര പരിശോധനാ വിഭാഗത്തിന്റെ ഓഡിറ്റിങ്ങിൽ 29.36 ലക്ഷത്തിന്റെ നഷ്ടം കണക്കാക്കുന്നു.

Advertisements

ഇതേ തുടർന്ന് മാവിളങ്ങിൽ കോൺഗ്രസ്‌ പ്രവർത്തകരുടെ സമരം തുടരുകയാണ്. രാവിലെ 10 മണിയോടെയാണ് സമരം ആരംഭിച്ചത്. ഇതിൽ ഉടനൊരു നടപടി ഉണ്ടാകണമെന്നും സത്യം പുറത്തു കൊണ്ടുവരണമെന്നുമാണ് ഇവരുടെ ആവശ്യം. ഗോഡൗണിലെ 3 ഉദ്യോഗസ്ഥരിൽ നിന്ന് ഈ തുക ഈടാക്കാൻ നിർദേശിച്ച് സപ്ലൈകോ അഡീഷനൽ ജനറൽ മാനേജർ നോട്ടിസ് നൽകി. സ്റ്റോക്കിൽ 15443 കിലോ പുഴുക്കലരി, 47264 കിലോ കുത്തരി, 8156 കിലോ ഗോതമ്പ് എന്നിവയുടെ കുറവുണ്ടായതായാണു റിപ്പോർട്ട്. ജില്ലയിൽ വിതരണം ചെയ്യാനെത്തിച്ച അരിയും ഗോതമ്പും അമയന്നൂരിലെ ഗോഡൗണിൽ കെട്ടിക്കിടന്നു നശിച്ചതായാണു മറ്റൊരു കണ്ടെത്തൽ. 740 ടൺ കുത്തരിയും 40 ടൺ ഗോതമ്പും നഷ്ടപ്പെട്ടതിനെപ്പറ്റി അന്വേഷിക്കാൻ ഡെപ്യുട്ടി കൺട്രോളർ യു.മോളി 5ന് എത്തും. 10 റേഷൻകടകളിലും പരിശോധന നടക്കും.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.