പ്രണയം എപ്പോള്‍ വേണമെങ്കിലും എവിടെ വേണമെങ്കിലും സംഭവിക്കാം എന്ന് പറയാറുണ്ട്. അത് തന്നെയാണ് ഇവിടെയും സംഭവിച്ചത്. പഴയ പോലെയല്ല, ഇപ്പോള്‍ സ്ത്രീകള്‍ക്ക് അല്പം തമാശയൊക്കെ പറയുന്ന സോഷ്യല്‍ മീഡിയയിലൊക്കെ ആക്ടീവായിരിക്കുന്ന ആളുകളോട് ഇഷ്ടം തോന്നാറുണ്ട്. അതുപോലെ, മധ്യപ്രദേശിലെ അഗർ മാല്‍വ ജില്ലയില്‍ ഒരു വിവാഹം നടന്നു. 80 -കാരനായ ഒരാളും 34 -കാരിയായ യുവതിയും തമ്മിലുള്ള വിവാഹമാണ് നടന്നത്. മഹാരാഷ്ട്രയില്‍ നിന്നുള്ള ഷീല എന്ന 34 കാരിയും മധ്യപ്രദേശിലെ മഗാരിയ ഗ്രാമത്തില്‍ നിന്നുള്ള ബാലുറാമുമാണ് വിവാഹിതരായത്. ഇരുവരും തമ്മില്‍ പരിചയപ്പെട്ടത് സോഷ്യല്‍ മീഡിയയിലൂടെയാണ്. പിന്നീട്, സൗഹൃദത്തിലാവുകയും പ്രണയത്തിലാവുകയും വിവാഹം കഴിക്കുകയുമായിരുന്നു.
ബാലുറാം സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ ആളാണ്. തന്റെ സുഹൃത്ത് വിഷ്ണു ഗുജ്ജറിന്റെ സഹായത്തോടെ നിരവധി തമാശ വീഡിയോകള്‍ ബാലുറാം ഇൻസ്റ്റഗ്രാമില്‍ ഷെയർ ചെയ്തിരുന്നു. ഇത് കണ്ടിട്ടാണ് ഷീലയ്ക്ക് അയാളോട് പ്രണയം തോന്നുതത്രെ. അഗർ മാള്‍വ ജില്ലയിലെ മഗാരിയ എന്ന ചെറുഗ്രാമത്തില്‍ നിന്നുള്ള ആളാണ് ബാലുറാം. 2 വർഷം മുമ്ബ് വരെ കടുത്ത വിഷാദത്തിലായിരുന്നു അദ്ദേഹം. ബാലുറാമിന് ഒരു മകനും മൂന്ന് പെണ്‍മക്കളുമാണുള്ളത്. ഓരോരുത്തരും വിവാഹിതരായി ഇപ്പോള്‍ വെവ്വേറെയാണ് താമസിക്കുന്നത്. ബാലുറാമിൻ്റെ ഭാര്യ അസുഖം മൂലം മരിക്കുകയും ചെയ്തതോടെ അയാള്‍ തീർത്തും ഒറ്റയ്ക്കായി. മാത്രമല്ല, കടം കൂടിയതും ആരോഗ്യം നശിച്ചു തുടങ്ങിയതുമെല്ലാം ഇയാളെ വലിയ വിഷാദത്തിലാക്കി. അപ്പോഴാണ് അടുത്ത് ചായക്കടയില്‍ ജോലി ചെയ്യുന്ന വിഷ്ണു ഗുജ്ജർ ബാലുറാമിന്റെ സഹായത്തിനെത്തുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
വിഷ്ണു സോഷ്യല്‍ മീഡിയയുടെ വലിയ ലോകത്തേക്ക് ബാലുറാമിനെ കൂട്ടിക്കൊണ്ടുപോയി. വിഷ്ണു ഹോട്ടലിലേക്ക് ബാലുറാമിനെ കൂട്ടിക്കൊണ്ടു പോവുകയും അവിടെവച്ച് ബാലുറാമിന്റെ തമാശകള്‍ വീഡിയോയില്‍ പകർത്തുകയും ചെയ്തു. എന്നാല്‍, ആ റീലുകള്‍ സോഷ്യല്‍ മീഡിയയില്‍ വലിയ ഹിറ്റായി. അതിന്റെ പേരില്‍ ബാലുറാമും വിഷ്ണുവും നാട്ടിലൊക്കെ പ്രശസ്തരുമായി. ‘ബാലു ബാ’ എന്ന് അയല്‍നാട്ടിലുള്ളവർ വരെ ബാലുറാമിനെ വിളിച്ചു. ഇതൊക്കെ കാരണം ബാലുറാം വിഷാദത്തില്‍ നിന്ന് പുറത്തു കടക്കുകയും ചെയ്തു. ഈ റീലുകള്‍ കണ്ടാണ് ഷീലയും ബാലുറാമിനോട് സൗഹൃദത്തിലാവുന്നത്. മഹാരാഷ്ട്ര അമരാവതിയില്‍ നിന്നുള്ള ഷീലയ്ക്ക് ബാലുറാമിന്റെ ഹ്യൂമർ സെൻസ് ഇഷ്ടമായി. അങ്ങനെ അവള് അയാളുമായി പ്രണയത്തിലാവുകയും വിവാഹം കഴിക്കാൻ ആഗ്രഹമുണ്ട് എന്ന് അറിയിക്കുകയുമായിരുന്നു. അങ്ങനെയാണ്, 80 -കാരനായ ബാലുറാമും 34 -കാരിയായ ഷീലയും തമ്മില്‍ ഇപ്പോള്‍ വിവാഹിതരായിരിക്കുന്നത്.