മലപ്പുറം മഞ്ചേരിയിൽ ആംബുലൻസും കാറും കൂട്ടിയിടിച്ച് അപകടം; ആംബുലൻസ് ഡ്രൈവർ മരിച്ചു

മലപ്പുറം: മഞ്ചേരിയില്‍ ആംബുലൻസും കാറും കൂട്ടിയടിച്ച്‌ ആംബുലൻസ് ഡ്രൈവർ മരിച്ചു. കരുവാരക്കുണ്ട് പാലിയേറ്റീവ് കെയർ ആംബുലൻസ് ഡ്രൈവർ മുഹമ്മദ് റഫീഖ് ആണ് മരിച്ചത്. ഇന്ന് രാവിലെ മഞ്ചേരി പയ്യനാട് ചോലയ്ക്കലിന് സമീപമാണ് അപകടം നടന്നത്. കരുവാരക്കുണ്ടില്‍ നിന്ന് രോഗിയുമായി മഞ്ചേരി മെഡിക്കല്‍ കോളേജിലേക്ക് വരികയായിരുന്നു റഫീഖ്. ഇതിനിടെയാണ് അപകടം സംഭവിച്ചത്.

Advertisements

Hot Topics

Related Articles