ജോഡോ ന്യായ് യാത്രയില്‍ പങ്കെടുത്ത ട്രക്ക് ഡ്രൈവർമാർക്ക് പണം നല്‍കിയില്ലെന്ന് പരാതി; 25 ഓളം ഡ്രൈവർമാർ പറ്റിക്കപ്പെട്ടതായി പരാതി

ഡൽഹി : കോണ്‍ഗ്രസ് നേതാവ് രാഹുലിന്റെ നേതൃത്വത്തില്‍ നടന്ന ജോഡോ ന്യായ് യാത്രയില്‍ പങ്കെടുത്ത ട്രക്ക് ഡ്രൈവർമാർക്ക് പണം നല്‍കിയില്ലെന്ന് പരാതി. യുപിയിലെ ബുലന്ദ്ഷറിലെ 25 ഓളം ഡ്രൈവർമാരാണ് പറ്റിക്കപ്പെട്ടത്. കഴിഞ്ഞ ഡിസംബറിലാണ് ജോഡോ ന്യായ് നടന്നത്.

Advertisements

ചെയ്ത ജോലിക്ക് കൂലി ആവശ്യപ്പെട്ടതിന് നേതാക്കള്‍ ഭീഷണിപ്പെടുത്തിയതായി ഡ്രൈവർമാരുടെ സംഘം ദേശീയ മാദ്ധ്യമത്തിനോട് പറഞ്ഞു. 25 ഓളം പേരാണ് മൂന്ന് മാസം മുൻപ് ഡല്‍ഹിയിലെ ട്രാൻസ്പോർട്ട് ഓപ്പറേറ്റർമാരായ മനോജ് കുമാറിന്റെയും അനില്‍ കൗശികിന്റെയും നിർദ്ദേശപ്രകാരം ട്രക്കുകളുമായി യാത്രയില്‍ പങ്കെടുത്തത്. തങ്ങള്‍ക്ക് ലക്ഷകണക്കിന് രൂപയാണ് ലഭിക്കാനുള്ളത്. അർഹമായത് ലഭിക്കണം, നല്‍കിയില്ലെങ്കില്‍ കോടതിയെ സമീപിക്കേണ്ടി വരുമെന്നും ട്രാൻസ്പോർട്ട് കമ്ബനി മാനേജർ ഉദയ്സിംഗ് പറഞ്ഞു.

Hot Topics

Related Articles