ദില്ലി: ദില്ലിയിൽ ഫ്ലാറ്റിൽ യുവതിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. 26 കാരിയായ യുവതിയുടെ മൃതദേഹമാണ് സൗത്ത് ദില്ലിയിലെ അൽമിറയിൽ നിന്ന് കണ്ടെത്തിയത്. മകളെ കാണാനില്ലെന്ന പിതാവിന്റെ പരാതിയെ തുടർന്നാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്. തുടർന്ന് ഫ്ലാറ്റിൽ നിന്നും യുവതിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. അതേസമയം, കൊലപാതകത്തിന് പിന്നിൽ അവളുടെ പങ്കാളിയ്ക്ക് പങ്കുണ്ടോയെന്ന് സംശയിക്കുന്നതായി അവളുടെ പിതാവ് പറഞ്ഞു.
ഏതാനും ദിവസങ്ങളായി പെൺകുട്ടിയുമായി ബന്ധപ്പെടാൻ കഴിയാതെ വന്നതിനെ തുടർന്ന് ബുധനാഴ്ച പെൺകുട്ടിയുടെ പിതാവ് പൊലീസിനെ സമീപിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. പിതാവിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ ദാബ്രി പൊലീസ് സ്റ്റേഷനിൽ നിന്നുള്ള ഒരു സംഘം ദ്വാരകയിലെ രാജപുരി പ്രദേശത്തെ വീട്ടിലെത്തി അന്വേഷിക്കുകയായിരുന്നു. തുടർന്നാണ് യുവതിയെ മൃതദേഹം ഫ്ലാറ്റിൽ നിന്ന് കണ്ടെത്തിയത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സംഭവത്തിൽ യുവതിയുടെ പങ്കാളി വിപൽ ടെയ്ലർക്ക് പങ്കുള്ളതായി സംശയിക്കുന്നുവെന്ന് പൊലീസ് അറിയിച്ചു.
മകൾ വിളിച്ചപ്പോൾ പങ്കാളിയിൽ നിന്ന് മർദ്ദനമേറ്റതായും കൊല്ലപ്പെടുമോയെന്ന് പേടിയുണ്ടെന്നും പിതാവിനോട് പറഞ്ഞതായി പൊലീസ് പറഞ്ഞു. കഴിഞ്ഞ ഒന്നരമാസമായി യുവതി പങ്കാളിക്കൊപ്പമാണ് ഫ്ലാറ്റിൽ താമസിച്ചുവരുന്നത്. യുവതിയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. വിപൽ സൂററ്റ് സ്വദേശിയാണ്. ഇയാൾക്കു വേണ്ടിയുള്ള അന്വേഷണം ആരംഭിച്ചു കഴിഞ്ഞു. സിസിടിവി ഉൾപ്പെടെയുള്ളവ പരിശോധിച്ചു വരികയാണെന്നും പൊലീസ് അറിയിച്ചു.