പുതുപ്പള്ളി ഡോൺ ബോസ്കോയിൽ സമ്മർ ക്യാമ്പ്

പുതുപ്പള്ളി: ഡോൺ ബോസ്കോ സ്പോർട്‌സ് അക്കാദമി പുതുപ്പള്ളിയിൽ ഏപ്രിൽ 8 മുതൽ 24 വരെയും മെയ് 8 മുതൽ 23 വരെയും, 4 വയസ്സ് മുതൽ 12 വയസ്സ് വരെയുള്ള ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമായി അവരുടെ സമഗ്രമായ വളർച്ചയ്ക്കായും സർഗാത്മകമായ കഴിവുകളുടെ വികാസത്തിനായും ഉപകരിക്കുന്ന സമ്മർ ക്യാമ്പ് നടത്തപ്പെടുന്നു. ക്യാമ്പിൽ ഫുട്‌ബോൾ, ബാസ്‌കറ്റ്ബാൾ, സ്കേറ്റിംഗ്, ബാഡ്മിന്റൺ, കരാട്ടെ, ചെസ്സ്, പെയിൻ്റിംഗ്, അബാക്കസ്, കീബോർഡ്, വ്യക്തിത്വ വികസനം, ആർട്‌സ് ആൻഡ് ക്രാഫ്റ്റ് എന്നിവക്ക് പ്രത്യേക പരിശീലനം നൽകുന്നു.

Advertisements

വിദ്യാർത്ഥികൾക്ക് അവരുടെ കഴിവുകൾ വികസിപ്പിക്കുന്നതിനും പ്രൊഫഷണൽ പരിശീലകരുടെ കീഴിൽ ചിട്ടയായ പരിശീലനം നേടുന്നതിനുമുള്ള ഒരു വേദി നൽകുക ഉദ്ദേശത്തോടെയാണ് സമ്മർ ക്യാമ്പ് സംഘടിപ്പിക്കുന്നത്. വിനോദവും വിജ്ഞാനവും ഒരേ കുടക്കീഴിൽ സമന്യയിപ്പിച്ചു നവ്യവും അതുല്യവും വ്യത്യസ്‌തവുമായ ഒരു അനുഭൂതി തന്നെയാവും പ്രസ്തുത ക്യാമ്പ്.

Hot Topics

Related Articles