എൽഡിഎഫ് സർക്കാരിൻ്റെ മുഖം തസ്ക്കരവീരൻ മാരുടേത്‌ ;കെ.എസ്.എസ് പി.എ. സംസ്ഥാന വൈസ് പ്രസിഡണ്ട് ടി.എസ്.സലിം

ചങ്ങനാശ്ശേരി: എൽഡിഎഫ് സർക്കാരിൻ്റെ മുഖം തസ്ക്കരവീരൻ മാരുടേതെന്ന് കെ.എസ്.എസ് പി.എ. സംസ്ഥാന വൈസ് പ്രസിഡണ്ട് ടി.എസ്.സലിം പറഞ്ഞു. പെൻഷൻ പരിഷ്ക്കരണ കുടിശിക , ക്ഷാമാശ്വാസ കുടിശിക എന്നിവ നീട്ടിവയ്ക്കുന്നതിൽ പ്രതിഷേധിച്ച് ചങ്ങനാശ്ശേരി പെൻഷൻ ട്രഷറി പടിക്കൽ കെ എസ് എസ് പി എ നിയോജക മണ്ഡലം കമ്മറ്റി സംഘടിപ്പിച്ച പ്രതിഷേധ ധർണ ഉദ്ഘാടനം ചെയ്യു’ കയായിരുന്നു അദ്ദേഹം.  വിലക്കയറ്റം മൂലം ജീവിതം ദുസഹമായ സാഹചര്യത്തിൽ ലഭ്യമാകേണ്ട എല്ലാ ആനുകൂല്യങ്ങളും വെട്ടിച്ചുരുക്കി ധൂർത്ത് നടത്തുന്ന മുഖ്യമന്ത്രി പിണറായി വിജയനും സംഘവും കൊള്ളക്കാരെ പോലെ ജനങ്ങളോട് പെരുമാറെരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നിയോജക മണ്ഡലം പ്രസിഡണ്ട് എം.എസ്. അലി റാവുത്തർഅധ്യക്ഷത വഹിച്ച ധർണാ സമരത്തിൽ അഭിവാദ്യം ചെയ്തു കൊണ്ട് ജില്ലാ പ്രസിഡന്റ് പി.കെ. മണിലാൽ, സെക്രട്ടറി പി.ജെ.ആൻ്റണി ജില്ലാ ഭാരവാഹികളായ ബേബി ഡാനിയേൽ, കെ. ദേവകുമാർ, സുരേഷ് രാജു, കെ.എം. ജോബ് , പി.ടി. തോമസ്, ടി.എസ്. ഉണ്ണികൃഷ്ണൻ നായർ. ,ഡോ. ബാബു സെബാസ്റ്റ്യൻ, വി.ഐ. ജോഷി, ടി.പി. ജേക്കബ്ബ് എന്നിവർ പ്രസംഗിച്ചു.

Advertisements

Hot Topics

Related Articles