വടകര ശാഖയിൽ പൊതുയോഗവും ഭരണസമിതി തെരഞ്ഞെടുപ്പും നടന്നു

വടകര : എസ് എൻ ഡിപി യോഗം കെ ആർ നാരായണൻ സ്മാരക തലയോലപ്പറമ്പ് യൂണിയനിലെ 3457 വടകര നോർത്ത് ശാഖായിൽ വാർഷിക പൊതുയോഗവും ഭരണസമിതി തെരഞ്ഞെടുപ്പും നടന്നു. യൂണിയൻ സെക്രട്ടറി അഡ്വ എസ് ഡി സുരേഷ് ബാബു അധ്യക്ഷത വഹിച്ചു. യോഗം യൂണിയൻ പ്രസിഡന്റ്‌ ഈ ഡി പ്രകാശൻ ഉൽഘാടനം ചെയ്തു. ശാഖ പ്രസിഡന്റ്‌ രഞ്ജിത് മഠത്തിൽ സ്വാഗതം ആശംസിച്ചു. 

Advertisements

പുതിയ ഭാരവാഹികൾ ആയി വേണപ്പൻ വി വി (പ്രസിഡന്റ്‌), അനിൽകുമാർ എം കെ വൈസ് (പ്രസിഡന്റ്‌ )സജീവ് കുമാർ ഡി (സെക്രട്ടറി )പ്രകാശൻവാളോക്കോട്(യൂണിയൻ കമ്മിറ്റി അംഗം )എക്സിക്യൂട്ടീവ് കമ്മിറ്റി യിലേക്ക് സോമൻ പി പി, ശ്രീനിവാസൻ കാർത്തിക, ജോഷി തുരുത്തേൽ, അനിൽകുമാർ കെ ആർ, രഞ്ജിത് വി ആർ, വത്സല മോഹനൻ, വിഷ്ണുപ്രിയ, പഞ്ചായത്ത്‌ കമ്മിറ്റിയിലേക്ക് സന്തോഷ്‌ മാവുങ്കൽ, ദാസൻ ഈനം പ്ലാവിൽ, സുഷമ സുഗതൻ എന്നിവരെയും തെരഞ്ഞെടുത്തു. യൂണിയൻ വൈസ് പ്രസിഡന്റ്‌ രഞ്ജിത് രാജപ്പൻ വരണാധികാരി യായിരുന്നു. യൂത്ത് മൂവേമെന്റ് പ്രസിഡന്റ്‌ അഭിലാഷ് രാമൻകുട്ടി മുഖ്യ പ്രസംഗം നടത്തി. സെക്രട്ടറി ശശീന്ദ്രൻപെരുംകുളത്തിൽ കൃതജ്ഞത പ്രകാശിപ്പിച്ചു.

Hot Topics

Related Articles