ലോകാവസാനം മാത്രമല്ല, ബാബ വംഗയുടെ ഈ 5 പ്രവചനങ്ങളും യാഥാര്‍ത്ഥ്യമായി; പറഞ്ഞത് എന്തെല്ലാം

പ്രവചനത്തിന്റെ കാര്യത്തില്‍ ബള്‍ഗേറിയന്‍ ജ്യോതിഷി ബാബ വംഗയോളം കൃത്യത ആര്‍ക്കുമില്ലെന്ന് പറയാം. കാല്‍നൂറ്റാണ്ടിലേറെയായി അവര്‍ ലോകത്തോട് വിടപറഞ്ഞിട്ട്.എന്നിട്ടും അവരുടെ പ്രവചനങ്ങള്‍ക്ക് ആരാധകര്‍ വര്‍ധിച്ച്‌ വരികയാണ്. വംഗേലിയ പാന്തേവ ഗുസ്തരോവ എന്നാണ് ബാബ വംഗയുടെ യഥാര്‍ഥ പേര്.ജനിച്ചതിന് ശേഷമാണ് അവര്‍ക്ക് കാഴ്ച്ച നഷ്ടപ്പെട്ടത്. ഭാവി കാണാന്‍ കഴിയുമെന്നാണ് അവര്‍ അവകാശപ്പെട്ടിരുന്നു. 1970കളിലും 80കളിലും അവരുടെ പ്രവചനങ്ങള്‍ ലോകത്താകെ തരംഗമായിരുന്നു. രണ്ടാം ലോകമഹായുദ്ധം, ബാരക് ഒബാമ യുഎസ് പ്രസിഡന്റാവുമെന്ന കാര്യം, ചെര്‍ണോബില്‍ ദുരന്തം, ഡയാന രാജകുമാരിയുടെ മരണം എന്നിവയെല്ലാം ബാബ വംഗ നേരത്തെ പ്രവചിച്ചവയാണ്.

Advertisements

അതേസമയം ബാബയുടെ പ്രവചനങ്ങള്‍ വേറെയും ശരിയായിട്ടുണ്ട്. ആധുനിക കാലത്ത് ഏതെല്ലാം പ്രവചനങ്ങള്‍ യാഥാര്‍ത്ഥ്യമായിട്ടുണ്ടെന്ന് അറിയുമോ? ലോകാവസാന വര്‍ഷം വരെ ബാബ വംഗ പ്രവചിച്ചിട്ടുണ്ട്. സൈബര്‍ യുദ്ധമാണ് അവര്‍ പ്രവചിച്ചിട്ടുള്ളതില്‍ യാഥാര്‍ഥ്യമായ കാര്യങ്ങളില്‍ വരുന്നത്. ഡിജിറ്റല്‍ വിപ്ലവത്തിലൂടെ വലിയ പ്രശ്‌നങ്ങള്‍ ഉണ്ടാവുമെന്ന് ബാബ വംഗ മുന്‍കൂട്ടി കണ്ടിരുന്നു.ബാബ വംഗ ഇത് പ്രവചിക്കുമ്പോള്‍ ഇന്റര്‍നെറ്റ് അതിന്റെ പ്രാരംഭ ദശയിലായിരുന്നു. ഒരിക്കല്‍ ഈ ഇന്റര്‍നെറ്റ് വളര്‍ച്ച പ്രാപിച്ച്‌ വലിയൊരു ആയുധമായി മാറുമെന്നായിരുന്നു അവരുടെ പ്രവചനം. ആപ്പിള്‍, മെറ്റ എന്നിവരെല്ലാം കഴിഞ്ഞ ഏതാനും മാസങ്ങളായി സുരക്ഷാ പ്രശ്‌നങ്ങള്‍ നേരിടുന്നുണ്ട്. വിവരങ്ങള്‍ ചോര്‍ത്തപ്പെടുന്നതായും ഇവര്‍ സ്ഥിരീകരിച്ചിരുന്നു.സാമ്പത്തികമായ പ്രതിസന്ധി ലോകത്ത് ഉടലെടുക്കുമെന്ന പ്രവചനമാണ് മറ്റൊരു പ്രധാനപ്പെട്ട കാര്യം. ഈ വര്‍ഷം ലോകത്തെ സുപ്രധാന വിപണികളെല്ലാം പ്രതിസന്ധിയിലാണ്. യുഎസ് സാമ്പത്തിക മാന്ദ്യത്തിലേക്ക് വീണിരിക്കുകയാണ്. വളര്‍ച്ചയും കുറഞ്ഞു. 2.5 ശതമാനത്തില്‍ നിന്ന് 2.1 ശതമാനത്തിലേക്ക് സാമ്പത്തിക വളര്‍ച്ച കുറഞ്ഞിരിക്കുകയാണ്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

അതുപോലെ ബ്രിട്ടനിലും ഉല്‍പ്പാദനം കുറഞ്ഞ് വിലക്കയറ്റം അതിരൂക്ഷമായിരിക്കുകയാണ്. അതുപോലെ തീവ്രവാദ ആക്രമണത്തെ കുറിച്ചും ബാബ വംഗ മുന്നറിയിപ്പ് നല്‍കിയിരുന്നു. യൂറോപ്പില്‍ നിരന്തരം ഭീകരാക്രമണങ്ങള്‍ ഉണ്ടാവുമെന്നായിരുന്നു മുന്നറിയിപ്പ്. റഷ്യയില്‍ അടക്കം ഐസിസ് ആക്രമണം നടന്നതോടെ ഈ പ്രവചനം സത്യമായിരിക്കുകയാണ്.യുക്രൈന്‍-റഷ്യ യുദ്ധം, ഇസ്രായേല്‍-പലസ്തീന്‍ യുദ്ധം എന്നിവ ബാബ വംഗയുടെ പ്രവചനം പോലെ നടന്ന സംഘര്‍ഷങ്ങളാണ്. അതേസമയം ദുരന്തങ്ങള്‍ മാത്രമല്ല അവര്‍ പ്രവചിച്ചിരിക്കുന്നത്. മെഡിക്കല്‍ മേഖലയിലെ അത്ഭുതങ്ങളും അതില്‍ വരും. അല്‍ഷിമേഴ്‌സിനും ക്യാന്‍സറിനുമുള്ള മരുന്നുകള്‍ ഈ വര്‍ഷം കണ്ടെത്തുമെന്നാണ് ബാബ വംഗയുടെ അമ്പ രപ്പിക്കുന്ന പ്രവചനം. ഇതും സത്യമായിരിക്കുകയാണ്.

ഇന്ത്യ തദ്ദേശീയമായി എച്ച്‌പിവി വികസിപ്പിച്ചെടുക്കുന്നുണ്ട്. ഇത് നിരവധി സ്ത്രീകളുടെ ജീവന്‍ നിലനിര്‍ത്താന്‍ സഹായിക്കും. അതുപോലെ കാലാവസ്ഥ വ്യതിയാനങ്ങളും അവര്‍ പ്രവചിച്ചിട്ടുണ്ട്. ആഗോള തലത്തില്‍ ഉഷ്ണതരംഗങ്ങള്‍ ഉണ്ടാവുമെന്ന പ്രവചനവും യാഥാര്‍ത്ഥ്യമായി.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.