കേരളം സ്ത്രീകൾക്ക് ചിതയൊരുക്കുന്ന സംസ്ഥാനമായി മാറിയിരിക്കുന്നു : അഡ്വ.തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ

കോട്ടയം : കേരളം സ്ത്രീകൾക്ക് ചിതയൊരുക്കുന്ന സംസ്ഥാനമായി മാറിയിരിക്കുന്നുവെന്ന് യു ഡി എഫ് കേന്ദ്ര ഇലക്ഷൻ കമ്മറ്റി ചെയർമാൻ അഡ്വ. തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ കേരള പ്രദേശ് മഹിളാ കോൺഗ്രസ് ,യു ഡി എഫ് വനിത നേതൃസംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു എംഎൽഎ.2016 നു ശേഷം ഒരു ലക്ഷത്തിലധികം ആക്രമണ കേസുകളാണ് സ്ത്രീകൾക്കെതിരെ നടന്നിരിക്കുന്നത്. കൊലയാളികളെ സംരക്ഷിക്കുന്ന ഇടതുപക്ഷ സർക്കാരിനെതിരെ വിജയം നേടാൻ യു ഡി എഫ് സ്ഥാനാർഥിയെ വൻ ഭൂരിപക്ഷത്തോടെ പാർലമെൻ്റിലെത്തിക്കണമെന്നും എം എൽ എ പറഞ്ഞു.ചടങ്ങിൽ മഹിളാ ന്യായ് പദ്ധതിയുടെ പ്രചാരണം ഉദ്ഘാടനം മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മകൾ മറിയ ഉമ്മൻ നിർവഹിച്ചു.പാവപ്പെട്ട കുടുംബത്തിലെ ഒരു സ്ത്രീക്ക് ഒരു വർഷം ഒരു ലക്ഷം രൂപ.സ്ത്രീകളുടെ അവകാശ സംരക്ഷണത്തിനായി പഞ്ചായത്തുകളിൽ പ്രത്യേക ഓഫീസുകൾ, കേന്ദ്ര സർക്കാർ നിയമനങ്ങളിൽ 50 ശതമാനം വനിതാ സംവരണം,അങ്കണവാടി, ആശാ വർക്കർ, സ്കൂളിലെ ഉച്ചഭക്ഷണം പാകം ചെയ്യുന്ന വനിതകൾ എന്നിവരുടെ വേതനം ഇരട്ടിയാക്കുക, രാജ്യത്തെ വനിതാ ഹോസ്റ്റലുകളുടെ എണ്ണം ഇരട്ടിയാക്കുന്നതിൻ്റെ ഭാഗമായി എല്ലാ ജില്ലയിലും കുറഞ്ഞത് ഒരു വനിത ഹോസ്റ്റൽ എന്നിങ്ങനെ അഞ്ച് പദ്ധതികളാണ് മഹിള ന്യായ് പദ്ധതിയുടെ ഭാഗമായി അവതരിപ്പിച്ചത്. പദ്ധതിയുടെ പോസ്റ്റർ പ്രദർശനവും ചടങ്ങിൽ നിർവഹിച്ചു.മഹിള കോൺഗ്രസ് ജില്ലാ പ്രസിഡണ്ട് ബെറ്റി ടോജോ അദ്ധ്യക്ഷത വഹിച്ചു.സ്ഥാനാർഥി അഡ്വ.കെ ഫ്രാൻസിസ് ജോർജ്, യു ഡി എഫ് കേന്ദ്ര ഇലക്ഷൻ കമ്മറ്റി ജനറൽ കൺവീനർ അഡ്വ.മോൻസ് ജോസഫ് എംഎൽഎ, ഡി സി സി പ്രസിഡണ്ട് നാട്ടകം സുരേഷ്, യുഡിഎഫ് ജില്ലാ കൺവീനർ അഡ്വ.ഫിൽസൺ മാത്യൂസ്, മഹിള – വനിത കോൺഗ്രസ് സംസ്ഥാന ഭാരവാഹികളായ ബിന്ദു സന്തോഷ് കുമാർ, പ്രൊ.റോസമ്മ സോണി, മറിയാമ്മ ജോസഫ്, മേഴ്സി ജോൺ, ഷൈനി ഫിലിപ്പ്, വിജയമ്മ സാബു, മഞ്ചു എം ചന്ദ്രൻ ,ഗീത ശ്രീകുമാർ ,വനിത കോൺഗ്രസ് ജില്ലാ പ്രസിഡണ്ട് തങ്കമ്മ വർഗ്ഗീസ്,അനുപമ വിശ്വനാഥ്,സിസി ബോബി,ലാവണ്യ ഷിജു, ജെസ്സി വർഗീസ്, രജനി സന്തോഷ്, ബെൻസി ബൈജു, മഹിള കോൺഗ്രസ്, വനിത കോൺഗ്രസ് ജില്ലാ ഭാരവാഹികൾ എന്നിവർ പ്രസംഗിച്ചു.

Advertisements

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.