കോട്ടയം : ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ഥികളുടെ അന്തിമപട്ടിക നാളെ. പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതിയായ നാളെ ഉച്ചതിരിഞ്ഞ് മൂന്ന് മണിയോടെ സമയപരിധി അവസാനിക്കും. സൂക്ഷ്മ പരിശോധന കഴിഞ്ഞ് 86 പേരുടെ പത്രിക തള്ളിയതോടെ നിലവില്‍ 204 സ്ഥാനാര്‍ഥികളാണ് ഉള്ളത്. നിലവിൽ കോട്ടയത്താണ് ഏറ്റവും കൂടുതൽ സ്ഥാനാർത്ഥികൾ ഉള്ളത്. തിരുവനന്തപുരം 13, ആറ്റിങ്ങല്‍ ഏഴ്, കൊല്ലം 12, പത്തനംതിട്ട എട്ട്, മാവേലിക്കര 10, ആലപ്പുഴ 11, കോട്ടയം 14, ഇടുക്കി എട്ട്, എറണാകുളം 10, ചാലക്കുടി 12, തൃശൂര്‍ 10, ആലത്തൂര്‍ 5, പാലക്കാട് 11, പൊന്നാനി എട്ട്, മലപ്പുറം 10, വയനാട് 10, കോഴിക്കോട് 13, വടകകര 11, കണ്ണൂര്‍ 12, കാസര്‍കോട് ഒന്‍പത് എന്നിങ്ങനെയാണ് നിലവിലുള്ള സ്ഥാനാര്‍ഥികളുടെ പട്ടിക.