കോട്ടയം : യുഡിഎഫ് കോട്ടയം ജില്ലാ ചെയർമാനായി കേരള കോൺഗ്രസ് മുതിർന്ന നേതാവും പാർട്ടിയുടെ സംസ്ഥാന വൈസ് ചെയർമാനുമായ ഇ ജെ ആഗസ്തിയെ നിയോഗിച്ചതായി യുഡിഎഫ് സംസ്ഥാന കൺവീനർ എം എം ഹസൻ അറിയിച്ചു.യുഡിഎഫ് കോട്ടയം ജില്ലാ ചെയർമാൻ സ്ഥാനത്ത് പ്രവർത്തിച്ചിരുന്ന കേരള കോൺഗ്രസ് പ്രതിനിധി സജി മഞ്ഞക്കടമ്പൻ സ്വമേധയാ രാജിവെച്ച് ഒഴിഞ്ഞതിനെത്തുടർന്നാണ് താൽക്കാലികമായി ജില്ലാ ചെയർമാൻ സ്ഥാനത്തേക്ക് ഇ ജെ ആഗസ്തിയെ നിയോഗിക്കാൻ യുഡിഎഫ് നേതൃത്വം തീരുമാനിച്ചത്.കേരള കോൺഗ്രസ് ചെയർമാൻ പി ജെ ജോസഫ് എംഎൽഎ പാർട്ടിയുടെ പ്രധാന നേതാക്കളുമായി കൂടിയാലോചിച്ചതിൻ്റെ അടിസ്ഥാനത്തിൽ യുഡിഎഫ് ജില്ലാ ചെയർമാൻ സ്ഥാനത്തേക്ക് ഇ ജെ ആഗസ്തിയെ നിയോഗിക്കാൻ തീരുമാനിക്കുകയായിരുന്നു.ഇക്കാര്യം പ്രതിപക്ഷനേതാവ് വി ഡി സതീശനേയും യുഡിഎഫ് കൺവീനർ എം .എം ഹസ്സനേ യും പാർട്ടി ചെയർമാൻ പി ജെ ജോസഫ് എംഎൽഎ ഔദ്യോഗികമായി അറിയിക്കുകയുണ്ടായി. ഇക്കാര്യം യുഡിഎഫ് സംസ്ഥാന സമിതി അംഗീകരിച്ചതിൻ്റെ ഭാഗമായി സംസ്ഥാന കൺവീനർ എം.എം ഹസ്സൻ ഔദ്യോഗിക പ്രസ്താവന പുറപ്പെടുവിക്കുകയായിരുന്നു. കോട്ടയം ജില്ലയിലെ യുഡിഎഫ് കക്ഷി നേതാക്കളുടെ യോഗം കോട്ടയത്ത് ഡിസിസി ഓഫീസിൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം എൽ എ യുടെ അധ്യക്ഷതയിൽ സമ്മേളിച്ച് യുഡിഎഫ് സംസ്ഥാന നേതൃത്വത്തിൻ്റേയും കേരള കോൺഗ്രസ് നേതൃത്വത്തിൻ്റേയും തീരുമാനത്തിന് ഐക്യദാർഢ്യവും പിന്തുണയും പ്രകടിപ്പിക്കുന്നതായി കോട്ടയത്ത് വാർത്താസമ്മേളനത്തിൽ അറിയിക്കുകയുണ്ടായി .യുഡിഎഫ് സ്ഥാനാർത്ഥി അഡ്വ.കെ ഫ്രാൻസിസ് ജോർജിൻ്റെ തെരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങളുമായി കൂടുതൽ ശക്തമായി മുന്നോട്ടു കൊണ്ടുപോകാൻ ആവശ്യമായ തീരുമാനങ്ങൾ കൈക്കൊണ്ടതായി യുഡിഎഫ് കേന്ദ്ര ഇലക്ഷൻ കമ്മറ്റി ചെയർമാൻ അഡ്വ. തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ, ജനറൽ കൺവീനർ അഡ്വ. മോൻസ് ജോസഫ് എംഎൽഎ ,കോട്ടയം ഡിസിസി പ്രസിഡൻറ് നാട്ടകം സുരേഷ്, യുഡിഎഫ് ജില്ലാ കൺവീനർ ഫിൽസൺ മാത്യൂസ് എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. യുഡിഎഫ് സ്ഥാനാർത്ഥി അഡ്വ.കെ ഫ്രാൻസിസ് ജോർജ്,മുൻ മന്ത്രി ഷെവലിയാർ ടി യു കുരുവിള ,കേരള കോൺഗ്രസ് സെക്രട്ടറി ജനറൽ മുൻ എം പി അഡ്വ. ജോയ് എബ്രഹാം, കെപിസിസി സെക്രട്ടറി പി എ സലിം, യുഡിഎഫ് വിവിധ ഘടകകക്ഷി നേതാക്കൾ എന്നിവരും സന്നിഹിതരായിരുന്നു.1992 മുതൽ 2017 വരെ നീണ്ട 25 വർഷം യുഡിഎഫ് ജില്ലാ ചെയർമാൻ സ്ഥാനം വഹിച്ച വ്യക്തിയാണ് ഇ ജെ ആഗസ്തി.കേരള കോൺഗ്രസ് ജില്ലാ പ്രസിഡൻറായി കോട്ടയം ജില്ലയിൽ 27 വർഷം സേവനമനുഷ്ഠിച്ചിരുന്നു.കേരള കോൺഗ്രസ് സ്ഥാപക അംഗങ്ങളിൽ ഒരാൾ കൂടിയാണ് അദ്ദേഹം .