മുഖ്യമന്ത്രിയെയും മകളെയും സംരക്ഷിക്കുന്നത്  ബിജെപി ; കേരളത്തെ ശമ്പളംപോലും മുടക്കുന്ന അവസ്ഥയിലെത്തിച്ചു : ഡി.കെ.ശിവകുമാർ

ന്യൂസ് ഡെസ്ക് : രാജ്യത്താകെയുള്ള പ്രതിപക്ഷനേതാക്കളെയെല്ലാം ഇ.ഡി.യെ ഉപയോഗിച്ച്‌ ഇല്ലായ്മചെയ്യാൻ ശ്രമിക്കുന്ന ബി.ജെ.പി.യാണ് കേരളത്തിലെ മുഖ്യമന്ത്രിയെയും മകളെയും സംരക്ഷിക്കുന്നതെന്ന് കർണാടക ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാർ. കെ.സി. വേണുഗോപാലിന്റെ തിരഞ്ഞെടുപ്പു പര്യടനം ചേർത്തലയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കർണാടകയില്‍ ബി.ജെ.പി. സഖ്യകക്ഷിയായ ജെ.ഡി.എസിന്റെ പ്രതിനിധിയായ നേതാവിനെ കേരളത്തില്‍ മന്ത്രിസഭയില്‍നിന്നു മാറ്റാത്തതില്‍ മുഖ്യമന്ത്രി മറുപടി പറയുമോ. ശമ്ബളംപോലും മുടക്കുന്ന അവസ്ഥയിലേക്കെത്തിച്ചതാണ് കേരളത്തിലെ ഇടതുഭരണത്തിന്റെ നേട്ടമെന്നും അദ്ദേഹം പരിഹസിച്ചു.

Advertisements

രാജ്യത്തെ ജനാധിപത്യത്തെത്തന്നെ ഇല്ലാതാക്കാൻ ശ്രമിക്കുന്ന ദുഷ്ടശക്തികളാണ് ബി.ജെ.പി.യെന്നും ഈ തിരഞ്ഞെടുപ്പ് ബി.ജെ.പി.യുടെ അസ്തമയവും കോണ്‍ഗ്രസിന്റെ ഉദയവുമാണ്. വർഗീയതയ്ക്കെതിരായ മതേതര സർക്കാരുണ്ടാക്കി രാജ്യത്തെ തിരികെയെത്തിക്കാനുള്ള ശ്രമങ്ങളാണ് രാഹുല്‍ഗാന്ധിയുടെയും മല്ലികാർജുൻ ഖാർഗെയുടെയും നേതൃത്വത്തില്‍ കോണ്‍ഗ്രസ് നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഇന്ത്യമുന്നണി കെട്ടിപ്പടുക്കാൻ പ്രയത്നിക്കുന്ന ദേശീയ നേതാവായ കെ.സി. വേണുഗോപാലാണ് ആലപ്പുഴ വീണ്ടെടുക്കാൻ എത്തിയിട്ടുള്ളത്. എല്‍.ഡി.എഫിനു ചെയ്യുന്ന ഓരോ വോട്ടും ബി.ജെ.പി.യെ സഹായിക്കാനുള്ളതാണെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യമുന്നണി ഭരിക്കണമെങ്കില്‍ കോണ്‍ഗ്രസ് തന്നെ ജയിക്കണമെന്ന് കെ.സി. വേണുഗോപാല്‍ പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയൻ രാഹുല്‍ഗാന്ധിയെ കടന്നാക്രമിക്കുന്നത് ആരെ സന്തോഷിപ്പിക്കാനാണെന്നു വ്യക്തമാണ്. ഇവിടെ രാഹുല്‍ജിയെ ചീത്തവിളിക്കുമ്ബോള്‍ തമിഴ്നാട്ടിലടക്കം സി.പി.എമ്മുകാർ രാഹുലിന്റെ ചിത്രവുമായാണ് വോട്ടുചോദിക്കുന്നതെന്ന യാഥാർഥ്യം മറക്കരുതെന്നും അദ്ദേഹം പറഞ്ഞു.

സമ്മേളനത്തില്‍ കെ.ആർ. രാജേന്ദ്രപ്രസാദ് അധ്യക്ഷനായി. നേതാക്കളായ എം.എം. ഹസൻ, കെ.സി. ജോസഫ്, പി.സി. വിഷ്ണുനാഥ് എം.എല്‍.എ., എം. ലിജു, എ.എൻ. രാജൻബാബു, ബി. രാജശേഖരൻ, റോജി എം. ജോണ്‍ എം.എല്‍.എ., എ.എ. ഷുക്കൂർ തുടങ്ങിയവർ സംസാരിച്ചു.

രാജ്യത്തെ ഏറ്റവും വലിയ ഡിജിറ്റൽ സർവേയിൽ പങ്കെടുക്കാം

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.