പാനൂരിലെ ഷെറിൻ്റെ വീട്ടിൽ സിപിഎം നേതാക്കളുടെ സന്ദർശനം ; നടപടിയെ ന്യായീകരിച്ച് മുഖ്യമന്ത്രി

ന്യൂസ് ഡെസ്ക് : കണ്ണൂർ പാനൂരിലെ ബോംബ് നി‍ർമിക്കുന്നതിനിടെ മരിച്ച ഷെറിൻ്റെ വീട്ടിലെ സി പി എം നേതാക്കളുടെ സന്ദർശനത്തെ ന്യായീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ.പത്തനംതിട്ട അടൂരിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Advertisements

സന്ദർശനം മനുഷ്യത്വപരമായ സമീപനത്തിന്റെ ഭാഗമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.ആ മരണവീട്ടിൽ ഒരു കൂട്ടർ പോകുന്നത് നിഷിദ്ധമായ കാര്യമല്ല.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കുറ്റത്തോട് മൃദുവായ സമീപനം കാണിക്കുന്നുണ്ടോ എന്നതാണ് ചിന്തിക്കേണ്ടതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.മരണം നടന്ന വീട്ടിൽ പോകുന്നതും അവരുടെ ബന്ധുക്കളെ ആശ്വസിപ്പിക്കുന്നതും ഒരുതരത്തിലും തെറ്റായ കാര്യമല്ല എന്നും അദ്ദേഹം പറഞ്ഞു.

കെ.പി.മോഹനൻ എംഎൽഎ യും, പ്രാദേശീക നേതാക്കളുമാണ് ഷെറിന്റെ സംസ്കാരച്ചടങ്ങിൽ പങ്കെടുത്തത്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.