തിരുവല്ല : ഭാരതത്തിലെ മുസ്ലീം സഹോദരങ്ങൾ രാജ്യത്തിന്റെ അഭിമാനം ആണെന്ന നിലപാടാണ് ബിജെപി യുടേത് എന്ന് ന്യൂനപക്ഷ മോർച്ച അഖില ഭാരതീയ വൈസ് പ്രസിഡന്റ് അഡ്വ. നോബിൾ മാത്യു. അനിൽ ആന്റണിയുടെ തിരഞ്ഞെടുപ്പ് പ്രചാരണാർത്ഥം എൻ ഡി എ കവിയൂർ പഞ്ചായത്ത് സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സി എ എ നിലപാട് സംബന്ധിച്ച് തിരഞ്ഞെടുപ്പ് മാനിഫെസ്റ്റോ യിൽ കോൺഗ്രസ് നിശബ്ദരായത് ബിജെപിയുടെ സി എ എ നിലപാട് ശരിയാണെന്നതിന്റെ തെളിവാണ് എന്ന് അദ്ദേഹം പറഞ്ഞു.
അകാരണമായി രാഷ്ട്ര ഹിതത്തിനെതിരായി വർഗീയ വിദ്വേഷം വളർത്താൻ പ്രതിഷേധങ്ങൾ സംഘടിപ്പിച്ച കോൺഗ്രസ് പച്ച പിടിക്കാൻ രാഷ്ട്രീയ വിരുദ്ധ ശക്തികളുമായി സന്ധിചേർന്നതിന്റെ തെളിവാണ് എസ്ഡിപിഐ യുമായി ഉണ്ടാക്കിയിരിക്കുന്ന രഹസ്യ ബാന്ധവം എന്ന് നോബിൾ മാത്യു പറഞ്ഞു.
ബിജെപി കവിയൂർ പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് ടിറ്റു തോമസ് അദ്ധ്യക്ഷത വഹിച്ചു.
ബിജെപി മല്ലപ്പള്ളി മണ്ഡലം പ്രസിഡന്റ് വിനോദ് തോട്ടഭാഗം, കവിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.ഡി.ദിനേശ് കുമാർ, ന്യൂനപക്ഷ മോർച്ച ഐ ടി സെൽ സംസ്ഥാന കോ കോർഡിനേറ്റർ ജിഷ്ണു പുന്നൂസ്, ബിജെപി മണ്ഡലം വൈസ് പ്രസിഡന്റ് കെ.ടി.രാജേഷ്കുമാർ, മണ്ഡലം ട്രഷറർ മന്മഥൻ നായർ, മഹിള മോർച്ച മണ്ഡലം പ്രസിഡന്റ് സിന്ധു വിജയകുമാർ, ഒബിസി മോർച്ച മണ്ഡലം പ്രസിഡന്റ് ഷാജി പുരുഷോത്തമൻ, പഞ്ചായത്ത് ജനറൽസെക്രട്ടറി സതീഷ് മടുക്കോലിൽ എന്നിവർ പ്രസംഗിച്ചു.