ഫ്രാൻസിസ് ജോർജിന് ഓട്ടോറിക്ഷ ചിഹ്നം : കോട്ടയത്ത് മത്സരിക്കാൻ 14 സ്ഥാനാർത്ഥികൾ

കോട്ടയം: ലോക്‌സഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥിയായി മത്സരിക്കുന്ന ഫ്രാൻസിസ് ജോർജ് ഓട്ടോറിക്ഷ ചിഹ്നമായി അനുവദിച്ചു. നാമനിർദേശ പത്രിക പിൻവലിക്കാനുള്ള അവസാന തീയതി ആയ ഇന്ന് ആരും പത്രിക പിൻവലിച്ചില്ല. ഇതോടെ കോട്ടയം പാർലമെൻറ് മണ്ഡലത്തിൽ 14 സ്ഥാനാർത്ഥികളായി മത്സര രംഗത്ത്. 17 പേരാണ് പത്രിക സമർപ്പിച്ചിരുന്നത്. തോമസ് ചാഴികാടൻ (കേരളാ കോൺഗ്രസ് എം), കെ. ഫ്രാൻസിസ് ജോർജ്ജ് (കേരളാ കോൺഗ്രസ്), തുഷാർ (ഭാരത് ധർമ ജന സേന), വിജുമോൻ ചെറിയാൻ (ബഹുജൻ സമാജ് പാർട്ടി), തമ്പി (എസ്.യു.സി.ഐ.സി), പി.ഒ. പീറ്റർ (സമാജ്വാദി ജന പരിഷത്ത്), സ്വതന്ത്രസ്ഥാനാർഥികളായ ജോമോൻ ജോസഫ് സ്രാമ്പിക്കൽ എ.പി.ജെ. ജുമൻ വി.എസ്, സന്തോഷ് ജോസഫ്, റോബി എം. വർഗീസ്, സ്‌കറിയ എം.എം., ചന്ദ്രബോസ് പി, സുനിൽ കുമാർ, ജോസിൻ കെ. ജോസഫ്, മന്മഥൻ എന്നിവരാണ് സ്ഥാനാർഥികൾ.

Advertisements

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.