പാനൂര്‍ സ്ഫോടനത്തില്‍ അറസ്റ്റിലായിട്ടുള്ളത് പ്രാദേശിക നേതാക്കൾ ; സംഭവത്തിൽ ഡിവൈഎഫ്ഐക്ക് ബന്ധമില്ല : വി കെ സനോജ്

കണ്ണൂർ : പാനൂര്‍ സ്ഫോടനത്തില്‍ പ്രാദേശിക നേതാക്കളാണ് അറസ്റ്റിലായിട്ടുള്ളതെന്നും സംഭവത്തില്‍ ഡി.വൈ.എഫ്.ഐക്ക് ഉത്തരവാദിത്തമില്ലെന്നും സംസ്ഥാന സെക്രട്ടറി വി.കെ.സനോജ്.ഈ സ്ഫോടനം ചൂണ്ടിക്കാട്ടി ഡി.വൈ.എഫ്.ഐ എന്നാല്‍ ബോംബ് നിർമാണ സംഘടനയാണെന്ന് വരുത്തിത്തീർക്കുന്നത് അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.

Advertisements

‘അറസ്റ്റിലായവരില്‍ ഒന്നുരണ്ടുപേർ സംഘടനയുടെ പ്രാദേശിക നേതാക്കളാണ്. അവർ സംഭവമറിഞ്ഞ് ഓടിക്കൂടിയവരാണ്. അതല്ലാതെ ആര്‍ക്കെങ്കിലും സ്ഫോടനവുമായി ബന്ധമുണ്ടെങ്കില്‍ ശക്തമായ നടപടി സ്വീകരിക്കും’ -അദ്ദേഹം പറഞ്ഞു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പാനൂർ സ്ഫോടനക്കേസില്‍ അറസ്റ്റിലായ ഡി.വൈ.എഫ്.ഐ മീത്തലെ കുന്നോത്തുപറമ്പ് യൂണിറ്റ് സെക്രട്ടറി അമല്‍ ബാബു (28) രക്ഷാപ്രവർത്തകനായിരുന്നുവെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പറഞ്ഞത്. ഇത് തെറ്റായി ചിത്രീകരിച്ചാണ് അറസ്റ്റ് ചെയ്തതെന്നും എറണാകുളത്ത് നടന്ന തെരഞ്ഞെടുപ്പ് പൊതുയോഗത്തില്‍ അദ്ദേഹം പറഞ്ഞു.

‘സിപിഎം അക്രമം നടത്താൻ ബോംബ് ഉണ്ടാക്കുന്നുവെന്നത് കള്ള പ്രചാരണമാണ്. ‌രണ്ടുപേരെ പിടിച്ചിട്ടുണ്ട്. അതില്‍ ഒരാള്‍ ഡി.വൈ.എഫ്.ഐ പ്രവർത്തകനാണ്.

ഞാൻ ഇന്ന് രാവിലെ തന്നെ അന്വേഷിച്ചു. എന്താ പ്രശ്നം? ഇവർ ചിതറിക്കിടക്കുന്ന സന്ദർഭത്തില്‍ നാട്ടുകാർ ഓടിക്കൂടിയപ്പോള്‍ അതിന്റെ മുൻപന്തിയില്‍നിന്ന് ആശുപത്രിയില്‍ എത്തിക്കാനും ചികിത്സ നല്‍കാനും നേതൃത്വം നല്‍കിയ ആളാണ്. ആ ഡി.വൈ.എഫ്.ഐ പ്രവർത്തകനെയാണ് പൊലീസ് പിടിച്ചത്’ -എം.വി. ഗോവിന്ദൻ പറഞ്ഞു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.