ന്യൂസ് ഡെസ്ക് : ലോക്സഭാ തെരഞ്ഞെടുപ്പ് വേളയില്‍ പാനൂരില്‍ ബോംബ് സ്ഫോടനമുണ്ടായതും പത്തോളം ബോംബുകള്‍ കണ്ടെടുത്തതും ചൂണ്ടിക്കാട്ടി തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുമെന്ന് വടകരയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷാഫി പറമ്പില്‍.സുതാര്യമായി തിരഞ്ഞെടുപ്പ് നടത്താൻ സാഹചര്യം ഒരുക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെടും. പ്രതികളുടെ രാഷ്ട്രീയ പശ്ചാത്തലം പരിശോധിക്കേണ്ടെന്ന എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ കെ ശൈലജയുടെ വാദം പരിഹാസ്യമാണെന്നും ഷാഫി പറഞ്ഞു. പ്രതികളുടെ പശ്ചാത്തലം ഇതിനോടകം എല്ലാവർക്കും ബോധ്യമായി കഴിഞ്ഞു.
കൊല്ലപ്പെട്ടവരുടെ വീട് സിപിഎം നേതാക്കള്‍ സന്ദർശിച്ചത് നാട്ടുമര്യാദയല്ല പാർട്ടി മര്യാദയാണെന്നും ഷാഫി പരിഹസിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പാനൂർ സ്ഫോടനത്തില്‍ ഉള്‍പ്പെട്ടവരുടെ രാഷ്ട്രീയ പശ്ചാത്തലം തിരയേണ്ടതില്ലെന്നായിരുന്നു വടകരയിലെ എല്‍ഡിഎഫ് സ്ഥാനാർത്ഥി കെ കെ ശൈലജയുടെ പ്രതികരണം. ക്രിമിനലായി കഴിഞ്ഞാല്‍ അവരെ ക്രിമിനലുകളായി കണ്ടാല്‍ മതിയെന്നും നല്ല പശ്ചാത്തലമുള്ള കുടുംബങ്ങളില്‍ നിന്ന് പോലും വഴിപിഴച്ച് പോകുന്ന ചെറുപ്പക്കാരുണ്ടെന്നുമായിരുന്നു പ്രതികളെ കുറിച്ച് ശൈലജയുടെ പ്രതികരണം.