കോട്ടയം: ലോക്സഭാ തിരഞ്ഞെടുപ്പിൽ ചെലവുകൾ സമർപ്പിക്കുന്ന രീതികൾ സ്ഥാനാർഥികൾക്ക് പരിചയപ്പെടുത്താൻ ക്ലാസ് സംഘടിപ്പിച്ചു. കളക്ട്രേറ്റ് വിപഞ്ചിക കോൺഫറൻസ് ഹാളിൽ നടന്ന പരിശീലനത്തിൽ സ്ഥാനാർഥികളും സ്ഥാനാർഥികളുടെ ഏജന്റുമാരും പങ്കെടുത്തു. കളകട്രേറ്റ് ഫിനാൻസ് ഓഫീസറും എക്സ്പെൻഡിച്ചർ മോണിറ്ററിങ് സെൽ നോഡൽ ഓഫീസറുമായ എസ്.ആർ. അനിൽകുമാർ, അസിസ്റ്റന്റ് എക്പെൻഡിച്ചർ ഒബ്സർവർ (ഹെഡ്ക്വാട്ടേഴ്സ്) എം. ജയകുമാർ, അസിസ്റ്റന്റ് എക്പെൻഡിച്ചർ ഒബ്സർവർ പി.ജി. പ്രസാദ്, സീനിയർ സൂപ്രണ്ട് ബിനി എന്നിവർ ക്ലാസുകൾ നയിച്ചു.
Advertisements