അനിയന്ത്രിതമായ വർദ്ധനവ്: അഞ്ച് ലക്ഷം അധിനിവേശ മൂങ്ങകളെ 2050ഓടെ വെടിവച്ച് കൊല്ലാൻ ഒരുങ്ങി അമേരിക്ക

അധിനിവേശ ജീവികളുടെ ആധിപത്യത്താൽ ബുദ്ധിമുട്ട് അനുഭവിക്കുന്ന രാജ്യങ്ങളിൽ ഒരുപക്ഷേ മുൻപന്തിയിൽ നിൽക്കുന്ന രാജ്യങ്ങളിലൊന്നാണ് അമേരിക്ക. ചീങ്കണ്ണിയും പെരുമ്പാമ്പും മുതൽ മൂങ്ങകൾ വരെ ഇവിടെ അതിഥികളായി എത്തി ആധിപത്യം സ്ഥാപിച്ചവരാണ്. ഇപ്പോഴിതാ കടന്നുകയറിയ മൂങ്ങകളുടെ അനിയന്ത്രിതമായ വർദ്ധനവിനെ തുടർന്ന് 5 ലക്ഷത്തോളം മൂങ്ങകളെ അടുത്ത 30 വർഷത്തിനുള്ളിൽ വെടിവെച്ച് കൊല്ലാൻ തീരുമാനിച്ചിരിക്കുകയാണ് അമേരിക്കൻ ഗവൺമെന്‍റ്. ഏതാണ്ട് പതിനെട്ട് തരം മൂങ്ങകള്‍ യുണേറ്റഡ് സ്റ്റേറ്റ്സില്‍ ഉണ്ട്. 

Advertisements

അമേരിക്കയുടെ തെക്ക് പടിഞ്ഞാറൻ തീരത്തുള്ള മൂന്ന് സംസ്ഥാനങ്ങളാണ് അധിനിവേശ മൂങ്ങകളുടെ അനിയന്ത്രിതമായ വർദ്ധനവിനെ തുടർന്ന് ഇപ്പോൾ ദുരിതത്തിൽ ആയിരിക്കുന്നത്. പ്രാദേശിക മൂങ്ങ വർഗ്ഗങ്ങളുടെ സംരക്ഷണം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് അധിനിവേശ മുങ്ങകളെ കൊല്ലാനുള്ള പദ്ധതി അമേരിക്കൻ വന്യജീവി വിഭാഗം നിർദ്ദേശിച്ചിരിക്കുന്നത്. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ബാർഡ് ഔൾസ് (Barred Owl) എന്ന പേരിൽ അറിയപ്പെടുന്ന അധിനിവേശ പക്ഷികളെയാണ് മൂന്ന് പതിറ്റാണ്ട് കൊണ്ട് നിയന്ത്രണവിധേയമാക്കാനുള്ള ശ്രമം നടത്തുന്നത്. എന്നാൽ ഈ പദ്ധതിക്കെതിരെ പരിസ്ഥിതി പ്രവർത്തകരുടെയും മൃഗസംരക്ഷണ പ്രവർത്തകരുടെയും ഭാഗത്ത് നിന്നും എതിർപ്പുകൾ ഉയർന്നു കഴിഞ്ഞു. 

അമേരിക്കയുടെ പടിഞ്ഞാറൻ തീരത്താണ് ബാർഡ് മൂങ്ങകൾ ഇപ്പോൾ വ്യാപകമായി കുടിയേറിയിരിക്കുന്നത്. കഴിഞ്ഞ ഒരു നൂറ്റാണ്ട് കൊണ്ടാണ് ഇവ ഇത്തരത്തിൽ വംശവര്‍ദ്ധന നടത്തിയിരിക്കുന്നത്. ഈ അധിനിവേശം പ്രതിസന്ധിയിലാക്കിയത് പടിഞ്ഞാറൻ തീരപ്രദേശത്ത് സ്വാഭാവികമായി കണ്ടുവരുന്ന നോർത്തേൺ സ്പോട്ടഡ് ഔൾ (Northern Spotted Owl), കലിഫോർണിയ സ്പോട്ടഡ് ഔൾ (California Spotted Owl) എന്നീ രണ്ട് മൂങ്ങ വർഗ്ഗങ്ങളെയാണ്. ഇവയിൽ തന്നെ അധിനിവേശ മൂങ്ങകൾ മൂലം അതീവ വംശനാശ ഭീഷണി നേരിടുന്ന മൂങ്ങകളാണ് നോർത്തേൺ സ്പോട്ടഡ് മൂങ്ങകള്‍. 

ഇര തേടുന്നതിലും കൂട് കൂട്ടാൻ ഇടം കണ്ടെത്തുന്നതിലും ബാർഡ് മൂങ്ങകൾ അധീശത്വ സ്വഭാവം കാണിക്കും. അതിനാൽ തന്നെ ഈ മൂങ്ങകളുടെ അംഗസംഖ്യ പെരുകുന്നത് മറ്റ് മൂങ്ങ വർഗങ്ങൾക്ക് ആരോഗ്യകരമല്ലെന്നാണ് ഈ രംഗത്തെ വിദഗ്ദര്‍ അവകാശപ്പെടുന്നത്. വലുപ്പം കൊണ്ടും മറ്റ് രണ്ട് മൂങ്ങ വർഗ്ഗങ്ങളേക്കാളും ബാർഡ് മൂങ്ങകൾക്ക് മേൽക്കൈയുണ്ട്. ഈ സാഹചര്യത്തിൽ സമാനമായ ഇരകൾക്ക് വേണ്ടിയുള്ള പോരാട്ടത്തിൽ രണ്ട് സ്പോട്ട് മൂങ്ങ വർഗ്ഗങ്ങളും ബാർഡ് മൂങ്ങകളുടെ പിന്നിലാകും. കൂടാതെ ഇത്തരം ഇരകൾക്ക് ക്ഷാമം നേരിട്ടാലും പുതിയ ഇരകളെ കണ്ടെത്തുന്ന കാര്യത്തിലും ബാർഡ് മൂങ്ങകൾക്ക് സവിശേഷമായ കഴിവുണ്ട്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.