ഏറ്റുമാനൂർ : കുറുമുള്ളൂർ വീര്യംകുളങ്ങര ഭഗവതി ക്ഷേത്രത്തിൽ വിഷു ഉത്സവം ഏപ്രിൽ 12 ,13, 14 തീയതികളിൽ ഭക്തിനിർഭരമായ ചടങ്ങുകളോടെ ആഘോഷിക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.12-ന് രാവിലെ 9. 30- ന് തന്ത്രി കടിയക്കോൽകൃഷ്ണൻ നമ്പൂതിരിയുടെ മുഖ്യ കാർമികത്വത്തിൽ കലശം.10.45 -ന് സർപ്പ പ്രതിഷ്ഠ വാർഷിക പൂജകൾ,രാത്രി 7.30-ന്കളമെഴുത്തും പാട്ടും, 7.45-നൃത്തനൃത്യങ്ങൾ.13-ന് രാവിലെ 9 30- ന് പൊങ്കാല,11-ന് പാലാ കെ.ആർ. മണിയുടെ ഓട്ടൻതുള്ളൽ,വൈകുന്നേരം 5 30 -ന് വീര്യം കുളങ്ങര ശ്രീ ഭഗവതി തിരുവാതിര സംഘത്തിൻ്റെ മെഗാ തിരുവാതിര.രാത്രി ഏഴിന് ഗാനമേള വൺമാൻഷോ. 14-ന്പുലർച്ചെ അഞ്ചിന് വിഷുക്കണി ദർശനം,എട്ടിന് എഴുന്നള്ളത്ത് പുറപ്പാട്,11-ന് ഭക്തിഗാനമേള.വൈകിട്ട് ആറിന് താലപ്പൊലി ഘോഷയാത്ര,ഏഴിന് മ്യൂസിക് നിലാ എന്നിവയാണ് പ്രധാന പരിപാടികൾ.പത്ര സമ്മേളനത്തിൽ ഉത്സവ കമ്മിറ്റി ജനറൽ കൺവീനർ മുരളിവേങ്ങത്ത്, ഭക്തജനസംഘം പ്രസിഡൻ് കേശവൻ നായർ ആക്കൽ പറമ്പിൽ,വൈസ് പ്രസിഡൻ്റ് അശോകൻ ആശാഭവൻ എന്നിവർ പങ്കെടുത്തു.