യുറാൻ പർവ്വതത്തിലെ മഞ്ഞുരുകി; പ്രളയത്തിൽ അകപ്പെട്ട് റഷ്യയും കസാകിസ്ഥാനും; ഒരു ലക്ഷം പേരോട് പ്രദേശം വിട്ട് നീങ്ങാൻ മുന്നറിയിപ്പ്

യുറാൻ : എഴുപത് വര്‍ഷത്തിനിടെയുണ്ടായ ഏറ്റവും വലിയ പ്രളയത്തില്‍പ്പെട്ട് നട്ടംതിരിയുകയാണ് കസാക്കിസ്ഥാനും റഷ്യയും. പ്രളയം രൂക്ഷമായതോടെ യുറാൽ പർവതനിരകള്‍ക്ക് താഴെയുള്ള യുറാന്‍ നദീ തീരത്ത് താമസിക്കുന്ന ഒരു ലക്ഷം പേരോട് പ്രദേശം വിട്ട് സുരക്ഷിത സ്ഥാനങ്ങളിലേക്ക് നീങ്ങാന്‍ കസാക്കിസ്ഥാനും റഷ്യയും മുന്നറിയിപ്പ് നല്‍കി കഴിഞ്ഞു. റഷ്യയിലൂടെയും കസാക്കിസ്ഥാനിലൂടെയും കാസ്പിയന്‍ കടലിലേക്ക് ഒഴുകുന്ന യൂറോപ്പിലെ ഏറ്റവും നീളം കൂടിയ മൂന്നാമത്തെ നദിയാണ് യുറാൽ നദി.  പ്രളയത്തെ തുടര്‍ന്ന് കഴിഞ്ഞ വെള്ളിയാഴ്ച  നദിയിലെ ഒരു  അണക്കെട്ട് തകര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് യുറല്‍ പര്‍വ്വതനിരയുടെ തെക്ക് ഭാഗത്തുള്ള ഓർസ്ക് നഗരം വെള്ളത്തിനടിയിലായി. ഇവിടുത്തെ അടിയന്തര സാഹചര്യം കണക്കിലെടുത്ത് സര്‍ക്കാര്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.  

Advertisements

5,50,000 ത്തോളം ജനസംഖ്യയുള്ള മറ്റൊരു നഗരമായ ഓറൻബർഗിലെ ജലനിരപ്പ്  9.3 മീറ്ററിലേക്ക് ഉയർന്നു. 9.14 മീറ്ററാണ് ഇപ്പോഴത്തെ ജലനിരപ്പ്. ഇത് പ്രദേശത്ത് ഗുരുതരമായ സാഹചര്യം സൃഷ്ടിച്ചിരിക്കുകയാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.  ഇർട്ടിഷ് നദിയുടെ പോഷകനദിയായ ടോബോൾ നദിക്കരയിലെ നഗരമായ കുർഗാനിലെയും ജനങ്ങളോട് എത്രയും പെട്ടെന്ന് ഒഴിഞ്ഞ് പോകാന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടു. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ലോകത്തിലെ ഏറ്റവും വലിയ ഹൈഡ്രോകാർബൺ തടമായ പടിഞ്ഞാറൻ സൈബീരിയയിലെ പ്രധാന എണ്ണ ഉൽപാദന മേഖലയായ ട്യൂമെനിലും പ്രളയം അപകടരമായ സാഹചര്യമാണ് സൃഷ്ടിക്കുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. പ്രദേശത്ത് റഷ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. നദീതീരത്തെ നഗരങ്ങളെല്ലാം തന്നെ ഇപ്പോള്‍ വെള്ളത്തിനടിയലാണ്. പ്രദേശങ്ങളില്‍ നിന്നും ലക്ഷക്കണക്കിന് ആളുകള്‍ ഒഴിഞ്ഞ് പോയി. 

കാലാവസ്ഥാ വ്യതിയാനത്തെ തുടര്‍ന്ന് കനത്ത ചൂട് മൂലം യുറാല്‍ മലനിരകളിലെ മഞ്ഞ് അസാധാരണമാം വിധം ഉരുകിയതാണ് പ്രദേശത്തെ നദികളില്‍ അപകടകരമാം വിധം ജലപ്രവാഹമുണ്ടായതും പ്രളയത്തിന് കാരണമായതെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. റഷ്യയുടെ വിശാലഭൂമിയെ ഏതാണ്ട് രണ്ടായി പകുത്ത് കൊണ്ട് കടന്ന് പോകുന്ന വലിയ പര്‍വ്വത നിരകളുടെ ഒരുകൂട്ടമാണ് യുറാല്‍ പര്‍വ്വതനിരകള്‍. റഷ്യയുടെ വടക്കന്‍ പ്രദേശത്ത് നിന്നും ആരംഭിക്കുന്ന യുറാല്‍ പർവ്വത നിര കസാകിസ്ഥാന്‍റെ അതിര്‍ത്തികള്‍ക്ക് സമീപമാണ് അവസാനിക്കുന്നത്. 

ഇവിടെ നിന്നും റഷ്യയിലൂടെ ഒഴുകി കസാകിസ്ഥാനിലൂടെ കടന്ന് ഏതാണ്ട് മൊത്തം 2,428  കിലോമീറ്റര്‍ ഒഴുകി കാസ്പിയന്‍ കടലില്‍ വെള്ളമെത്തിക്കുന്നതില്‍ പ്രധാനപ്പെട്ട ഒരു നദിയാണ് യുറാല്‍ നദി. ഈ നദീതീരത്തുള്ള ജനവാസമേഖലകളെല്ലാം പ്രളയഭീഷണിയിലാണെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. പ്രളയത്തിന്‍റെ നൂറ് കണക്കിന് വീഡിയോകള്‍ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പങ്കുവയ്ക്കപ്പെട്ടു. 

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.