കായംകുളം: കായംകുളം സി.പി.എമ്മില്‍ വീണ്ടും പൊട്ടിത്തറി. ഏരിയ കമ്മിറ്റി അംഗവും മുൻ ഏരിയ കമ്മിറ്റി അംഗവും രാജിവെച്ചു. ഏരിയ കമ്മിറ്റി അംഗം കെ.എല്‍. പ്രസന്നകുമാരിയും മുൻ ഏരിയ കമ്മിറ്റി അംഗം ബി. ജയചന്ദ്രനുമാണ് രാജിവെച്ചത്. രാജിക്കത്തില്‍ നേതൃത്വത്തിനെതിരെ രൂക്ഷവിമർശനമുന്നയിച്ചിട്ടുണ്ട്. പാർട്ടിയിലെ വിഭാഗീയതയില്‍ മനം നൊന്താണ് രാജിയെന്ന് പ്രസന്നകുമാരി പറയുന്നു. ജില്ലാ പഞ്ചായത്തംഗവും സി.പി.എം. പ്രാദേശിക നേതാവുമായിരുന്നു ബിബിൻ സി. ബാബുവിന്റെ അമ്മയാണ് പ്രസന്നകുമാരി. ബിബിൻ സി. ബാബുവിനെ നേരത്തെ ഏരിയ കമ്മിറ്റിയില്‍നിന്ന് ഒഴിവാക്കിയിരുന്നു. നടപടി കാലാവധി കഴിഞ്ഞിട്ടും ബിബിനെ ബ്രാഞ്ച് കമ്മിറ്റിയിലാണ് ഉള്‍പ്പെടുത്തിയത്. ഇതില്‍ പ്രതിഷേധിച്ച് ഇരുവരും തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളില്‍ നിന്ന് വിട്ട് നിന്നിരുന്നു.