പാരീസിൽ പിഎസ്ജിയെ അവരുടെ തട്ടകത്തിൽ വീഴ്ത്തി ബാഴ്സലോണ ;  ജയം രണ്ടിനെതിരെ  മൂന്ന് ഗോളുകൾക്ക്

ന്യൂസ് ഡെസ്ക് : പാരീസില്‍ നിന്ന് വിജയവുമായി ബാഴ്സലോണ മടങ്ങി. യുവേഫ ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനല്‍ ആദ്യ പാദത്തില്‍ പി എസ് ജിയെ അവരുടെ ഹോം ഗ്രൗണ്ടില്‍ തോല്‍പ്പിക്കാൻ ബാഴ്സലോണക്ക് ആയി.ലീഡ് നില മാറിമറഞ്ഞ ത്രില്ലറില്‍ രണ്ടിനെതിരെ മൂന്നു ഗോളുകള്‍ക്ക് ആയിരുന്നു ബാഴ്സലോണയുടെ വിജയം. ബാഴ്സലോണക്ക് പാരീസില്‍ ഇന്ന് ആദ്യം ലീഡ് എടുക്കാൻ ആയി. 37ആം മിനുട്ടില്‍ റാഫീഞ്ഞയിലൂടെ ആയിരുന്നു ബാഴ്സലോണ ലീഡ് എടുത്തത്. വലതു വിങ്ങില്‍ നിന്ന് ലമിനെ യമാല്‍ നല്‍കിയ ഒരു ക്രോസ് കയ്യില്‍ ഒതുക്കാൻ ഡൊണ്ണരുമ്മയ്ക്ക് ആയില്ല. അവസരം മുതലെടുത്ത് ഗോളിയില്ലാ പോസ്റ്റിലേക്ക് പന്ത് എത്തിക്കാൻ റഫീഞ്ഞക്ക് ആയി. താരത്തിന്റെ ആദ്യ ചാമ്ബ്യൻസ് ലീഗ് ഗോളായിരുന്നു ഇത്.

ആദ്യ പകുതിയി 1-0ന്റെ ലീഡില്‍ ബാഴ്സലോണ അവസാനിപ്പിച്ചു. രണ്ടാം പകുതിയില്‍ കാര്യങ്ങള്‍ മാറി. 48ആം മിനുട്ടില്‍ മുൻ ബാഴ്സലോണ താരമായ ഡെംബലെ പി എസ് ജിക്ക് ആയി സമനില നേടി. 51ആം മിനുട്ടില്‍ വറ്റിനയിലൂടെ പി എസ് ജി മുന്നിലും എത്തി. മനോഹരമായ ഒരു ടീം നീക്കത്തിലൂടെ ആയിരുന്നു ഈ ഗോള്‍. സ്കൊർ 2-1.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പിറകില്‍ ആയതോടെ സാവി പെഡ്രിയെ കളത്തില്‍ എത്തിച്ചു. 62ആം മിനുട്ടില്‍ പെഡ്രിയുടെ ഒരു ക്ലാസ് ലോംഗ് പാസ്. ആ പാസിനേക്കാള്‍ സുന്ദരമായ ഫിനിഷിലൂടെ റഫീഞ്ഞ പന്ത് വലയില്‍ എത്തിച്ചു. സ്കോർ 2-2.

വിജയത്തോടെ പാരീസില്‍ നിന്ന് മടങ്ങാൻ ആഗ്രഹിച്ച സാവി ക്രിസ്റ്റ്യൻസണെ സബ്ബായി എത്തിച്ചു. അധികം വൈകാതെ ഒരു കോർണറില്‍ നിന്ന് ഹെഡറിലൂടെ ക്രിസ്റ്റ്യൻസണ്‍ ബാഴ്സലോണയെ മുന്നില്‍ എത്തിച്ചു. സ്കോർ 3-2.

Hot Topics

Related Articles