തിരുവനന്തപുരം: ബിജെപി ജില്ലാ കമ്മിറ്റി അംഗം കോണ്‍ഗ്രസില്‍ ചേർന്നു. കോണ്‍ഗ്രസ് വിട്ട് നേരത്തെ ബിജെപിയില്‍ എത്തിയ ഫ്രാൻസിസ് ആല്‍ബർട്ട് ആണ് കോണ്‍ഗ്രസില്‍ തിരിച്ച് എത്തിയത്.തീര മേഖലയില്‍ ബിജെപി നേതാക്കള്‍ പണം നല്കി വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിക്കുന്നുവെന്ന് കോണ്‍ഗ്രസ് അംഗത്വമെടുത്ത ശേഷം ഫ്രാൻസിസ് ആല്‍ബര്‍ട് പ്രതികരിച്ചു. ഇക്കാര്യങ്ങള്‍ താനും കേട്ടിട്ടുണ്ടെന്ന് തലസ്ഥാന മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ശശി തരൂരും പ്രതികരിച്ചു. എന്നാല്‍ ബിജെപി നേതാക്കള്‍ തന്നെയാണോ പണം നല്‍കുന്നതെന്ന് തനിക്ക് അറിയില്ലെന്നും തരൂര്‍ പറഞ്ഞു. തരൂരും എം എം ഹസ്സനും ചേർന്നാണ് ഫ്രാൻസിസ് ആല്‍ബര്‍ട്ടിന് തിരികെ പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്തത്.