കൊടും ചൂട് മെയ് മാസം പകുതി വരെ; രാജ്യത്ത് മണ്‍സൂണ്‍ നേരത്തേ എത്തുമെന്ന് പ്രവചനം

ന്യൂഡല്‍ഹി: കനത്ത ചൂടില്‍ വലയുകയാണ് കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍. പകല്‍ സമയത്ത് പുറത്ത് പോലും ഇറങ്ങാന്‍ കഴിയാത്ത അവസ്ഥയാണുള്ളത്.താപനില 40 ഡിഗ്രി കഴിഞ്ഞ് കുതിക്കുന്നു. അതോടൊപ്പം വേനല്‍ മഴയും ഗണ്യമായി കുറഞ്ഞതോടെ ചൂട് പതിവിലും കൂടുതലായി. മെയ് മാസം പകുതി വരെ ഇതേ കാലാവസ്ഥ തുടരുമെന്നാണ് കാലാവസ്ഥാ കേന്ദ്രങ്ങള്‍ പ്രവചിക്കുന്നത്. ഇപ്പോഴിതാ ഇത്തവണ രാജ്യത്ത് മണ്‍സൂണ്‍ നേരത്തേ എത്തുമെന്ന പ്രഖ്യാപനം നടത്താന്‍ ഒരുങ്ങുകയാണ് കാലാവസ്ഥാ കേന്ദ്രം.

Advertisements

ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ ദ്വിധ്രുവവും ലാ നിന പ്രതിഭാസവും ഒരുമിച്ച്‌ സജീവമാകുമെന്നും അതിനാല്‍ മണ്‍സൂണ്‍ കാലം പതിവിലും നേരത്തെ എത്തുമെന്നും വിദഗ്ധര്‍ പ്രവചിക്കുന്നുണ്ട്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ മണ്‍സൂണ്‍ നേരത്തേയെത്തും. എല്‍ നിനോ പ്രതിഭാസം കാരണം മഴ കുറവായിരിക്കുമെന്നു വേനല്‍ക്കാലത്ത് ചൂട് അസഹനീയമായിരിക്കുമെന്നും വിദഗ്ധര്‍ നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. വേനലിന്റെ കാര്യത്തില്‍ പ്രവചനം ശരിയാകുകയും ചെയ്തു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മണ്‍സൂണ്‍ ശക്തിപ്പെടുമ്ബോള്‍ തീരദേശ സംസ്ഥാനമായ കേരളത്തില്‍ കാലവര്‍ഷം കനക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. സാധാരണ ജൂണ്‍ പകുതി മുതല്‍ സെപ്റ്റംബര്‍ വരെ അനുഭവപ്പെടുന്ന കാലവര്‍ഷം ഇത്തവണ മെയ് അവസാനത്തോടെയോ ജൂണ്‍ ആദ്യമോ എത്തിയേക്കുമെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. അതേസമയം, എല്‍ നിനോ പ്രതിഭാസം ദുര്‍ബലപ്പെടുന്നതും മഴ നേരത്തെ എത്താനുള്ള സാദ്ധ്യത വര്‍ദ്ധിപ്പിക്കുന്നുണ്ട്. ജൂലായ് മാസത്തിനും സെപ്റ്റംബറിനും ഇടയില്‍ എല്‍ നിനോ ദുര്‍ബലമാകുമെന്ന് പറയുന്നുണ്ടെങ്കിലും ഇത് കൃത്യമായി പ്രവചിക്കാന്‍ കഴിയില്ല.

നേരത്തെ പ്രവചിച്ച്‌ അന്താരാഷ്ട്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങളും

ഈ വര്‍ഷം പകുതി പിന്നിടുന്നതോടെ എല്‍ നിനോ പ്രതിഭാസം അവസാനിക്കുമെന്ന് അന്താരാഷ്ട്ര കാലാവസ്ഥാ നിരീക്ഷണ ഏജന്‍സികള്‍. ആഗോളതലത്തില്‍ കാലാവസ്ഥയെ ബാധിക്കുന്ന എല്‍ നിനോ ദുര്‍ബലമാകാന്‍ തുടങ്ങിയെന്നും ഈ വര്‍ഷം ജൂണിനും ഓഗസ്റ്റിനും ഇടയില്‍ പൂര്‍ണമായും അവസാനിക്കുമെന്നും പ്രവചിക്കപ്പെടുന്നു. എന്നാല്‍ ഇക്കാലയളവില്‍ ലാ നിനാ പ്രതിഭാസമുണ്ടാകാനുള്ള സാദ്ധ്യതയുണ്ടെന്നും ഏജന്‍സികള്‍ പ്രവചിക്കുന്നു.

ഓഗസ്റ്റ് മാസത്തോടെ ലാ നിനാ പ്രതിഭാസം രൂപംകൊള്ളുകയാണെങ്കില്‍ ഇന്ത്യയില്‍ ഇക്കൊല്ലം മണ്‍സൂണ്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ശക്തിപ്രാപിക്കുമെന്നും പ്രവചിക്കപ്പെടുന്നു. ലാ നിനായെ സംബന്ധിച്ചുള്ള പ്രവചനങ്ങള്‍ ഏറെക്കുറേ അസാദ്ധ്യമായതിനാല്‍ ഇക്കാര്യത്തില്‍ മാറ്റമുണ്ടാകാനുള്ള സാദ്ധ്യതയുണ്ടെന്നും അന്താരാഷ്ട്ര ഏജന്‍സികള്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്. ലാ നിനാ പ്രതിഭാസം യാഥാര്‍ത്ഥ്യമായാല്‍ ജൂണ്‍ മുതല്‍ സെപ്റ്റംബര്‍ വരെ പതിവില്‍ കൂടുതല്‍ മഴ ലഭിക്കും.

എല്‍ നിനോ സൗതേണ്‍ ഓസിലേഷന്‍ (ENSO) സന്തുലിതാവസ്ഥയിലേക്ക് മാറിയാലും ഈ വര്‍ഷം മണ്‍സൂണ്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ മികച്ചതായിരിക്കും. എല്‍ നിനോ ദുര്‍ബലമാകാന്‍ തുടങ്ങിയെന്ന് യൂറോപ്യന്‍ യൂണിയന്റെ കോപ്പര്‍നിക്കസ് കാലാവസ്ഥാ വ്യതിയാന സേവനം (സി3എസ്) സ്ഥിരീകരിച്ചു.

2023ലെ മണ്‍സൂണ്‍ സീസണില്‍ 820 മില്ലീമീറ്റര്‍ മഴയാണ് ഇന്ത്യയില്‍ ലഭിച്ചത്. എല്‍ നിനോ 2024ന്റെ ആദ്യ പകുതിവരെ തുടരുകയാണെങ്കില്‍ 2024 ചൂടേറിയ വര്‍ഷമാകുമെന്നും പ്രവചനമുണ്ടായിരുന്നു. എന്നാല്‍, ലാ നിന രൂപപ്പെട്ടാല്‍ താപനില കുറയും. അതേ സമയം, ഉയര്‍ന്ന താപനില തുടരുകയാണെങ്കില്‍, തീവ്രമായ ചുഴലിക്കാറ്റും അതിശക്തമായ മഴക്കും സാദ്ധ്യതയുണ്ട്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.