ഡല്‍ഹി : കോടതി ഉത്തരവിനെ തുടർന്ന് ഡല്‍ഹി ചീഫ് സെക്രട്ടറി നരേഷ് കുമാറിനും അദ്ദേഹത്തിന്റെ കീഴുദ്യോഗസ്ഥൻ വൈ.വി.വി.ജെ രാജശേഖറിനുമെതിരേ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് പോലീസ്.ഉത്തരാഖണ്ഡ് അല്‍മോര നഗരത്തിലുള്ള കോടതിയാണ് ഉത്തരവിട്ടത്. പ്ലസന്റ് വാലി ഫൗണ്ടേഷൻ എന്ന സംഘടന നല്‍കിയ പരാതി പരിഗണിക്കവേയാണ് അധികാരികള്‍ക്കെതിരേ കേസ് രജിസ്റ്റർ ചെയ്യാനും അന്വേഷണം നടത്താനും റവന്യൂ പോലീസിനോട് കോടതി ഉത്തരവിട്ടത്.
ദാദാകട ഗ്രാമത്തില്‍ പ്ലസന്റ് വാലി ഫൗണ്ടേഷൻ നടത്തുന്ന സ്കൂളിലേക്ക് അധികാരികള്‍ നാല് പേരെ അയച്ചെന്നും അവർ സന്നദ്ധ സംഘടന (എൻ.ജി.ഒ) യുടെ ജോയിന്റ് സെക്രട്ടറിയുടെ ഓഫീസ് ചേമ്ബർ തകർത്തെന്നുമാണ് പ്ലസന്റ് വാലി ഫൗണ്ടേഷൻ ആരോപിക്കുന്നത്. പിന്നാലെ ഇവർ അഴിമതി നടത്തിയതിന്റെ തെളിവുകളടങ്ങിയ ഫയലുകളും , രേഖകളും, പെൻ ഡ്രൈവുകളും കൊണ്ടുപോയെന്നും പരാതിയില്‍ ആരോപിക്കുന്നുണ്ട്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
വിജിലൻസിലും മറ്റു അന്വേഷണ ഏജൻസികള്‍ക്കും കൊടുത്ത പരാതികള്‍ പിൻവലിക്കണമെന്ന് പറഞ്ഞ് എൻ.ജി.ഒ അധികൃതരെ ഭീഷണിപ്പെടുത്തി. നേരത്തേ എഴുതി തയ്യാറാക്കി കൊണ്ടുവന്ന രേഖകളില്‍ പരാതിക്കാരനെ നിർബന്ധിച്ച് ഒപ്പിടാൻ ശ്രമിച്ചു. പ്രതിരോധിച്ചപ്പോള്‍ ഡ്രോയറിലുണ്ടായിരുന്ന അറുപത്തിമൂന്നായിരം രൂപ മോഷ്ടിച്ചെന്നും പരാതിക്കാരൻ പറയുന്നു.
ഉത്തരവിനെ തുടർന്ന് ഗോവിന്ദ്പുർ റവന്യൂ പോലീസ് സബ് ഇൻസ്പെക്ടറാണ് കേസ് രജിസ്റ്റർ ചെയ്തത്. ഇന്ത്യൻ പീനല്‍ കോഡിലെ 392, 447, 120ബി, 504, 506 വകുപ്പുകളും എസ് സി എസ് ടി നിയമത്തിലെ വകുപ്പുകളും ചേർത്താണ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്.