മഹാത്മ ജനസേവന കേന്ദ്രം : വിഷുദിനത്തിൽ ശാന്തിഗ്രാമം ആതുരാശ്രമത്തിൻ്റെ ഗൃഹപ്രവേശം

അടൂർ :
ആശ്രയമറ്റവരുടെ ആതുരാശ്രമമായ അടൂർ മഹാത്മ ജനസേവന കേന്ദ്രം തെരുവ് മക്കളുടെ സംരക്ഷണത്തിനായി പള്ളിക്കൽ കള്ളപ്പൻ ചിറയിൽ നിർമ്മിച്ച ശാന്തി ഗ്രാമം ആതുരാശ്രമത്തിൻ്റെ ഗൃഹപ്രവേശ കർമ്മം ഏപ്രിൽ 14 വിഷുദിനത്തിൽ സായാഹ്നം 3 മണിക്ക് കേരള നിയമസഭാ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ തിരിതെളിക്കും. മാതൃ സ്ഥാനീയയായി ചലച്ചിത്ര നടി സീമ ജി നായർ അടുപ്പിൽ അഗ്നി പകർന്നും നിർവ്വഹിക്കും.

Advertisements

തദവസരത്തിൽ മഹാത്മയിലെ മാതൃത്വങ്ങൾക്ക് ന്യൂയോർക്ക് ആസ്ഥാനമായി പ്രവർത്തിക്കുന്ന അമേരിക്കൻ മലയാളികളുടെ സംഘടനയായ യങ്കേർസ് മലയാളി അസ്സോസ്സിയേഷൻ (വൈ.എം.എ) പ്രസിഡന്റ് പ്രദീപ് നായർ വിഷു കൈനീട്ടം നൽകും.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഏകദേശം 70 അംഗങ്ങൾക്ക് താമസയോഗ്യമായ ഈ പദ്ധതി പളളിക്കൽ, കൊയ്പ്പളളി വിളയിൽ, ശാന്തമ്മയമ്മ ദാനമായി നൽകിയ ഭൂമിയിലാണ് നിർമ്മിച്ചിരിക്കുന്നത്.
ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾ, രാഷ്ട്രീയ – സാമൂഹ്യ – സാമുദായിക നേതാക്കളും സാമൂഹ്യ നീതി വകുപ്പ് ഉദ്യോഗസ്ഥരും , ജീവകാരുണ്യ പ്രവർത്തക സംഘടനാ പ്രതിനിധികളും ചടങ്ങിൽ പങ്കെടുക്കും.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.