തിരുവനന്തപുരം : ഇടതുപക്ഷ എംപിമാരായിരിക്കും ഇനി ലോക്സഭയില്‍ രാഷ്ട്രീയ ഗതി നിര്‍ണയിക്കുന്നതെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം.ലോക്സഭയിലേക്ക് ഇവിടെനിന്ന് പോകുന്നത് 20 എല്‍ഡിഎഫ് എംപിമാരാണെങ്കില്‍ നരേന്ദ്ര മോദിക്ക് എതിരായി അതിലും വലിയ ഗ്യാരന്റി ഈ രാജ്യത്ത് നല്‍കാനില്ലെന്നും ബിനോയ് വിശ്വം അവകാശപ്പെടുന്നു.
ഇടതുപക്ഷ എംപിമാരായിരിക്കും ലോക്സഭയില്‍ രാഷ്ട്രീയ ഗതി നിര്‍ണയിക്കാന്‍ പോകുന്ന ഘടകം. രാജ്യത്ത് മാറ്റം കൊണ്ടുവരാന്‍ പോകുന്നത് എല്‍ഡിഎഫ് എംപിമാരായിരിക്കും. ഇവിടെ നിന്ന് വിജയിച്ച് പോയാല്‍ ആര്‍ക്കുവേണ്ടി കൈപൊക്കുമെന്ന ചോദ്യത്തിലൂടെ ഇടതുപക്ഷത്തിന്റെ ഉത്തരം മുട്ടിച്ചുവെന്നാണ് ചിലര്‍ ധരിക്കുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ആര്‍എസ്എസ്-ബിജെപി സംഘത്തെ ചെറുക്കാന്‍ വേണ്ടിയാണ് എല്‍ഡിഎഫ് പ്രതിനിധികള്‍ പോകുന്നത്. ആര്‍എസ്എസാണ് മുഖ്യ എതിരാളിയെങ്കില്‍ അവരുള്ളിടത്താണ് മത്സരിക്കേണ്ടത്.രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കുന്നത് കോണ്‍ഗ്രസ് നേതാക്കളുടെ ദൂരക്കാഴ്ചയില്ലായ്മയാണ് കാണിക്കുന്നത് – എന്നുമാണ് ബിനോയ് വിശ്വം പറയുന്നത് .