മണ്ഡലത്തിലെ പോളിംഗ് ശതമാനം ഉയര്‍ത്താന്‍ മികച്ച പങ്കാളിത്തം ഉണ്ടാകണം : ജില്ലാ കളക്ടര്‍

പത്തനംതിട്ട :
മണ്ഡലത്തിലെ പോളിംഗ് ശതമാനം ഉയര്‍ത്താന്‍ മികച്ച ജനപങ്കാളിത്തം ഉണ്ടാകണമെന്ന് തെരഞ്ഞെടുപ്പ് വരണാധികാരിയും ജില്ലാ കളക്ടറുമായ എസ് പ്രേം കൃഷ്ണന്‍ പറഞ്ഞു. ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വോട്ടര്‍ ബോധവത്കരണ പദ്ധതി സ്വീപിനോടനുബന്ധിച്ച് വി-കോട്ടയം കൈതക്കര പട്ടികവര്‍ഗ കോളനിയില്‍ സംഘടിപ്പിച്ച ബോധവത്കരണ പരിപാടിയുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു കളക്ടര്‍.

Advertisements

സമ്മതിദാനവകാശം രേഖപ്പെടുത്തേണ്ടത് ഓരോ പൗരന്റെയും കടമയാണ്.
ഏപ്രില്‍ 26 ന് നടക്കുന്ന തെരഞ്ഞടുപ്പില്‍ വൈകിട്ട് ആറു മണി വരെ ഓരോ പൗരനും വോട്ട് രേഖപ്പെടുത്താന്‍ സാധിക്കും. അത് എല്ലാവരും പ്രയോജനപ്പെടുത്തണമെന്നും അദേഹം പറഞ്ഞു.
തെരഞ്ഞടുപ്പിനോടനുബന്ധിച്ച് എല്ലാ പോളിംഗ് ബൂത്തുകളിലും കുടിവെള്ളം, വെയില്‍ ഏല്‍ക്കാതെ നില്‍ക്കാനുള്ള സൗകര്യം തുടങ്ങിയവ ഒരുക്കും. പൊതുജനങ്ങള്‍ക്ക് സംശയനിവാരണത്തിനായുള്ള സംവിധാനം ഏര്‍പ്പെടുത്തും.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

85 വയസിന് മുകളിലുള്ള മുതിര്‍ന്ന വോട്ടര്‍മാര്‍ക്കും 40 ശതമാനത്തിനു മുകളില്‍ ഭിന്നശേഷിക്കാരായവര്‍ക്കും വീടുകളില്‍ തന്നെ വോട്ട് രേഖപ്പെടുത്താനുള്ള സൗകര്യം ഒരുക്കും. അസന്നിഹിത വോട്ടര്‍മാരുടെ വോട്ടിംഗ് 15 മുതല്‍ ആരംഭിക്കും. യുവവോട്ടര്‍മാര്‍ തങ്ങളുടെ അവകാശത്തെപ്പറ്റി ബോധവാന്മാരായി തെരഞ്ഞെടുപ്പില്‍ കൃത്യമായ ഇടപെടല്‍ നടത്തണം. ജില്ലയില്‍ ആകെ 1077 ബൂത്തുകളാണ് ഉള്ളത്. വോട്ട് രേഖപ്പെടുത്തുന്നത് വലിയൊരു ഉത്തരവാദിത്വമായി കണ്ട് വോട്ടവകാശം എല്ലാവരും
കൃത്യമായി വിനിയോഗിക്കണമെന്നും കളക്ടര്‍ പറഞ്ഞു.

പന്തളം എന്‍എസ്എസ് കോളജിലെ ഇലക്ടറല്‍ ലിറ്ററസി ക്ലബ്, എന്‍എസ്എസ്, ഐക്യൂഎസി എന്നിവരുടെ നേതൃത്വത്തിലാണ് കോന്നി മണ്ഡലത്തിലെ സ്വീപ് ബോധവത്കരണ പരിപാടി സംഘടിപ്പിച്ചത്. തെരഞ്ഞടുപ്പ് ബോധവത്കരണ പരിപാടിയുടെ ഭാഗമായി കോന്നി താഴം വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് സി കെ ബിജു ക്ലാസ് നയിച്ചു. കോന്നി എആര്‍ഒ ടി.വിനോദ് രാജ്, കോന്നി ഡെപ്യൂട്ടി തഹസില്‍ദാര്‍ റെജി ടി ഉമ്മന്‍, നാഷണല്‍ സര്‍വീസ് സ്‌കീം പ്രോഗ്രാം ഓഫീസര്‍ ഡോ. സി ആര്‍ ജ്യോതി, പന്തളം എന്‍എസ്എസ് അധ്യാപകന്‍ വി രഘുനാഥ്, എന്‍സിസി ഓഫീസര്‍ ഹരിത ആര്‍ ഉണ്ണിത്താന്‍, വാര്‍ഡ് അംഗം മിനി റെജി, ഊരു മൂപ്പന്‍ സന്ധ്യ തുടങ്ങിയവര്‍ പങ്കെടുത്തു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.