മംഗളൂരു: കർണാടകയിലെ മംഗളൂരുവില്‍ പാക്കറ്റ് ഇളനീർവെള്ളം കുടിച്ച 15 പേർ ആശുപത്രിയില്‍. സ്ത്രീകളും കുട്ടികളുമുള്പ്പടെയുള്ളവർക്ക് ഛർദിയും വയറിളക്കവും അനുഭവപ്പെട്ടതിനെത്തുടർന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.പ്രാദേശിക ക്ലിനിക്കുകളില്‍ പ്രവേശിപ്പിച്ച ഇവരെ ആരോഗ്യസ്ഥിതി മോശമായതിനെത്തുടർന്ന് മറ്റ് ആശുപത്രികളിലേക്ക് മാറ്റി.
പരാതിയെതുടർന്ന് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ ഇളനീർവെള്ളത്തിന്റെ സാമ്പിളുകള്‍ ശേഖരിച്ച് പരിശോധനക്കായി അയച്ചിട്ടുണ്ട്. അഡയാറിലെ ഫാക്ടറില്‍ നിന്നാണ് ഇവർ ഇളനീർവെള്ളം വാങ്ങിയത്. ലിറ്ററിന് 40 രൂപ നിരക്കിലാണ് ഇത് വാങ്ങിയതെന്നും ആളുകള്‍ പറയുന്നു. ഉദ്യോഗസ്ഥർ ഫാക്ടറി പൂട്ടുകയും വൃത്തിയാക്കാൻ നിർദേശം നല്‍കുകയും ചെയ്തിട്ടുണ്ട്.രണ്ട് സ്ത്രീകളും ഒരു കുട്ടിയുമുള്‍പ്പെടെ മൂന്ന് പേർ സ്വകാര്യ ആശുപത്രിയില്‍ നിരീക്ഷണത്തില്‍ തുടരുകയാണ്. ബാക്കിയുള്ളവരുടെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്ന് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു.വേനല്‍ക്കാലമായതിനാല്‍ കൂള്‍ഡ്രിങ്ക്സ് വില്‍പ്പന തകൃതിയായി നടക്കുകയാണ്. മറ്റ് പ്രശ്നങ്ങളൊന്നുമുണ്ടാകില്ലെന്ന വിശ്വാസം കൊണ്ടാണ് കൂടുതല്‍ പേരും ഇളനീർ വെള്ളം വാങ്ങിക്കുടിക്കുന്നതെന്ന് ഉദ്യോഗസ്ഥർ പറയുന്നു.