ആലപ്പുഴ : ചരിത്രപ്രസിദ്ധമായ എടത്വ സെന്റ് ജോര്‍ജ്ജ് തീര്‍ത്ഥാടന പള്ളിയുടെ തിരുനാളിന്റെ ഭാഗമായി നടക്കുന്ന വ്യാപാരമേളയുടെ പന്തലിന്റെ കാല്‍നാട്ട് കര്‍മ്മം നടന്നു. വികാരി ഫാ. ഫിലിപ്പ് വൈക്കത്തുകാരന്‍ വെഞ്ചിരിച്ച് കാല്‍നാട്ട് കര്‍മ്മം നിര്‍വഹിച്ചു. ഫാ. ബെന്നി വെട്ടിത്താനം, ഫാ. അനീഷ് കാമച്ചേരി, ഫാ. ബ്രിന്റോ മനയത്ത്, ഫാ. അനീഷ് കുടിലില്‍ എന്നിവര്‍ സഹകാര്‍മികരായിരുന്നു. തിരുനാളിനോട് അനുബന്ധിച്ചാണ് വ്യാപാര മേള നടത്തുന്നത്.
30000 ചതുരശ്ര അടി വിസ്തീര്‍ണത്തില്‍ നിര്‍മ്മിക്കുന്ന ഹാങ്കര്‍ പന്തലില്‍ ഏകദേശം ഇരുന്നൂറോളം വ്യാപാരസ്ഥാപനങ്ങള്‍ ഉണ്ടാകും. കേരള, തമിഴ്നാട്, കര്‍ണാടക തുടങ്ങിയ പല സ്ഥലങ്ങളില്‍ നിന്നുമുള്ള വ്യാപാരികളാണ് മേളയില്‍ പങ്കെടുക്കുക. കൊടിയേറ്റ് ദിവസമായ 27 ന് കടകളുടെ പ്രവര്‍ത്തനം ആരംഭിച്ച് മെയ് 14 ന് എട്ടാമിടത്തോടെ സമാപിക്കും. 27 ന് പ്രസിദ്ധമായ തിരുനാള്‍ കൊടിയേറ്റ് നടക്കും. മെയ് 3 ന് വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ തീരസ്വരൂപം ദേവാലകവാടത്തില് പ്രതിഷ്ഠിക്കുന്നതോടെ തിരക്ക് ക്രമാതീതമായി വര്‍ദ്ധിക്കും. ഇതിനു വേണ്ടിയുള്ള പ്രവര്‍ത്തനങ്ങളെല്ലാം പാരിഷ് കൗണ്‍സിലിന്റെ നേതൃത്വത്തില്‍ നടക്കുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ചടങ്ങിൽ കൈക്കാരന്മാരായ ജയ്സപ്പന്‍ മത്തായി കണ്ടത്തില്‍, ജെയിംസ്കുട്ടി കന്നേല്‍ തോട്ടുകടവില്‍, പി.കെ. ഫ്രാന്‍സിസ് കണ്ടത്തിപറമ്പില്‍ പത്തില്‍, ജനറല്‍ കണ്‍വീനര്‍ ബിനോയ് മാത്യു ഒലക്കപ്പാട്ടില്, ജോയിന്റ് ജനറല്‍ കണ്‍വീനര്‍മാരായ ജോസി പറത്തറ, ജയിന് മാത്യു, കെട്ടിമേച്ചില്‍ കണ്‍വീനര്‍ വറീച്ചന് വേലിക്കളം, വെച്ചുവാണിഭം കണ്‍വീനര്‍ ജോസി കുര്യന് പരുമൂട്ടില്, പബ്ലിസിറ്റി കണ്‍വീനര്‍ സോജന് സെബാസ്റ്റ്യന്‍, കണ്‍വീനര്‍മാരായ ജോര്‍ജുകുട്ടി മുണ്ടകത്തില്‍, ചാക്കോ ആന്റണി, ദിലീപ്മോന്‍ വര്‍ഗീസ്, ടോമിച്ചന് പറപ്പള്ളി എന്നിവര്‍ പങ്കെടുത്തു.