മല്ലപ്പള്ളി :
വന്യമൃഗശല്യം മൂലം പൊറുതിമുട്ടിയ കേരളത്തിലെ വനത്തിനോടു ചേർന്നു ജീവിക്കുന്ന കർഷകരോടും, മലയോര മേഖലയിലെ സാധാരണ ജനങ്ങളുടെയും ബുദ്ധിമുട്ടുകൾ കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ ശ്രദ്ധയിൽപ്പെടുത്തി ഒറ്റയാൾ സമരം നടത്തി.
നഷ്ടപരിഹാരം ലഭ്യമാക്കുന്നതിനും മേലിൽ കാട്ടുമൃഗശല്യം ഉണ്ടാകാതിരിക്കുന്നതിനും ആവശ്യമായ നടപടികൾ വേണമെന്ന് ആവശ്യപ്പെട്ട് റാന്നി താന്നിക്കൽ ഇടുക്കിളയാണ് ഒറ്റയാൾ സമരം നടത്തിയത്.
Advertisements
സമരത്തിന്റെ ഭാഗമായി ചുങ്കപ്പാറ ജംഗ്ഷനിൽ നടത്തിയ വിശദീകരണ യോഗത്തിൽ താന്നിക്കൽ ഇടുക്കിളയെ കോട്ടാങ്ങൽ ഗ്രാമ പഞ്ചാത്ത് മുൻ വൈസ് പ്രസിഡൻറ് ജോസി ഇലഞ്ഞിപ്പുറം സ്വീകരണം നൽകി.